ആത്മ വിശുദ്ധികരണത്തിന്റെ കാലഘട്ടമാണ് നോമ്പുകാലം: ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

ആത്മ വിശുദ്ധികരണത്തിന്റെ

കാലഘട്ടമാണ് നോമ്പുകാലം:

ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

 

കൊച്ചി : വരാപ്പുഴ അതിരൂപത കുടുംബ വിശുദ്ധികരണ വർഷമായി ആചരിക്കുന്ന ഈ വർഷത്തിലെ നോമ്പുകാലം ഏറെ പ്രാധാന്യമുള്ളതാണെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു. വ്യക്തികളും കുടുംബങ്ങളും വിശുദ്ധീകരിക്കപ്പെടണം. കുടുംബങ്ങളിൽ ഒരുമിച്ചുള്ള പ്രാർത്ഥനയും കുടുംബാംഗങ്ങൾ ഒരുമിച്ചുള്ള ഭക്ഷണവും ഹൃദയം തുറന്നുള്ള സംസാരവും ഉണ്ടാകണം. ആത്മപരിത്യാഗവും ദാനധർമ്മങ്ങളും പ്രാർത്ഥനയും ഈ നോമ്പു കാലഘട്ടത്തെ കൂടുതൽ ധന്യമാക്കും.
എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന വിഭൂതി ബുധനാഴ്ചത്തെ തിരുകർമ്മങ്ങൾക്ക് ആർച്ച്ബിഷപ്പ് നേതൃത്വം നൽകി. വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ, ചാൻസിലർ ഫാ.എബിജിൻ അറക്കൽ, കത്തീഡ്രൽ വികാരി ഫാ. പീറ്റർ കൊച്ചുവീട്ടിൽ, ഫാ. ആന്റണി കോച്ചേരി, ഫാ. ഡിനോയ് റിബേര, ഫാ. ഇമ്മാനുവൽ പനക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു.


Related Articles

ദിവ്യകാരുണ്യ നാഥൻ്റെ മുൻപിൽ തനിയെ വരാപ്പുഴ അതിരൂപതയിലെ വൈദികർ

* വരാപ്പുഴ അതിരൂപതയിലെ വൈദീകർ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിൽ  കൊച്ചി: .കോവിഡ് – 19 രോഗഭീതിയുടെയും ലോക്ക്ഡൗണിൻ്റെയും പശ്ചാത്തലത്തിൽ അഭിവന്ദ്യ ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ

പ്രൊഫ .വാലൻറ്റൈൻ ഡിക്രൂസ് വിരമിച്ചു.

പ്രൊഫ .വാലൻറ്റൈൻ ഡിക്രൂസ് വിരമിച്ചു. കളമശ്ശേരി : 31 വർഷം നീണ്ട സുദീർഘമായ സേവനത്തിനുശേഷം പ്രൊഫസർ.വാലൻറ്റൈൻ ഡിക്രൂസ് സെന്റ് പോൾസ് കോളജിൽ നിന്ന് വിരമിച്ചു.   കോളേജ്

കരുതൽ കരങ്ങൾക്കായ് കെ.സി.വൈ.എം മുട്ടിനകം

കരുതൽ കരങ്ങൾക്കായ് കെ.സി.വൈ.എം മുട്ടിനകം   കൊച്ചി :  മുട്ടിനകം കെ.സി.വൈ.എം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇടവക ജനങ്ങളിൽ നിന്ന് പഴയ സാധനങ്ങൾ വിറ്റ് കിട്ടിയ തുക ഇടവക

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<