ആർച്ച്ബിഷപ് ഡാനിയേൽ അച്ചാരുപറമ്പിൽ- സ്മാരകപ്രഭാഷണം

കൊച്ചി : 
കെ.സി.ബി.സി. പ്രസിഡന്റും,  വരാപ്പുഴ  മെത്രാപ്പോലീത്തയുമായിരുന്നആര്‍ച്ചുബിഷപ്പ് ഡാനിയല്‍ അച്ചാരുപറമ്പിലിന്‍റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണം നാളെ (നവംബര്‍ 15 വെള്ളി) ആശീര്‍ഭവനില്‍ നടക്കും. അനുസ്മരണ സമ്മേളനവും ആര്‍ച്ചുബിഷപ് ഡാനിയല്‍ അച്ചാരുപറമ്പില്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനവും വരാപ്പുഴ മെത്രാപ്പോലിത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ നിര്‍വ്വഹിക്കുന്നു.
”സുവിശേഷങ്ങളുടെ വേദാന്ത താക്കോല്‍” എന്ന വിഷയത്തില്‍ വര്‍ക്കല നാരായണ ഗുരുകുലത്തിന്‍റെ അധിപന്‍ സ്വാമി മുനി നാരായണപ്രസാദ് സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കും. ഷാജി ജോര്‍ജ്, ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ , അഡ്വ. വി.എ.ജെറോം, സി.ബി.ജോയി എന്നിവര്‍ പ്രസംഗിക്കും.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<