സഭാവാര്‍ത്തകള്‍ : 20. 07. 25

 സഭാവാര്‍ത്തകള്‍ : 20. 07. 25

സഭാവാര്‍ത്തകള്‍ : 20. 07. 25.

വത്തിക്കാൻ വാർത്തകൾ

 

ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഘര്‍ ഇന്ത്യ സന്ദര്‍ശനം ആരംഭിച്ചു

വത്തിക്കാന്‍ സിറ്റി : സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി മറ്റു രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ രാഷ്ട്രത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഘര്‍ ജൂലൈ 13 മുതല്‍ ഇന്ത്യ സന്ദര്‍ശനം ആരംഭിച്ചു. ഈ സന്ദര്‍ശനം ജൂലൈ 19 ശനിയാഴ്ച്ച വരെ തുടരുമെന്ന് വത്തിക്കാന്‍ സെക്രട്ടറിയേറ്റ് അറിയിച്ചു. പരിശുദ്ധ സിംഹാസനവും, ഇന്ത്യയെന്ന രാജ്യവും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങള്‍ ഏകീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും സന്ദേശത്തില്‍ കൂട്ടിചേര്‍ത്തു.

 

അതിരൂപത വാർത്തകൾ

 

കെആര്‍എല്‍സിസി 45-ാം ജനറല്‍ അസംബ്ലി സമാപിച്ചു.

 

കൊച്ചി : ആസന്നമായ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ വ്യക്തമായ രാഷ്ട്രീയ സമീപനം കൈക്കൊള്ളുവാന്‍ കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി തീരുമാനിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ പ്രാദേശിക രാഷ്ട്രീയകാര്യസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ലത്തീന്‍ കത്തോലിക്കര്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിലെ തടസ്സങ്ങള്‍ പരിഹരിക്കണം എന്ന സമുദായം നിരന്തരം ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കാത്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു

വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍

 

  1. അതിരൂപതല സ്‌കൂള്‍ ലീഡേഴ്‌സിനെ തെരഞ്ഞെടുത്തു

ജൂലൈ 13ന് ആശിര്‍ഭവനില്‍ വച്ച് നടന്ന അതിരൂപതല സ്‌കൂള്‍ ലീഡേഴ്‌സ് മീറ്റിംഗില്‍ 2025-2026 കാലയളവിലേക്കുള്ള സ്‌കൂള്‍ ലീഡേഴ്‌സിനെ തെരഞ്ഞെടുത്തു. ആറാട്ടുവഴി ക്രൈസ്റ്റ് ദ കിങ്ങ് ഇടവക ആഷ്‌ലിന്‍ ഷിബു, മൂത്തേടം സെന്റ് മേരി മാഗ്ദലിന്‍ ഇടവക ശ്രേയ ഗ്രേസ് സോണി എന്നിവരെയാണ് തെരഞ്ഞെടുത്തത്്.

 

2.  പ്രിയ HM/സെക്രട്ടറി/അദ്ധ്യാപകരെ, 2025 ജൂബിലി വർഷത്തിൽ വത്തിക്കാനിൽ നിന്നും കുട്ടികൾക്കും യുവജനങ്ങൾക്കും പ്രചോദനമായി മാറാൻ ഒരുക്കിയ MASCOT(ഭാഗ്യചിന്ഹം) “LUCE” (ലൂച്ചേ) പ്രകാശം എന്നാണ് അർത്ഥം. ഈ ചിത്രം നമ്മുടെ ഇടവകയിൽ പ്രദർശിപ്പിക്കണമെന്നും.കുട്ടികൾക്ക് ഈ Mascotൻറെ അർത്ഥം മനസ്സിലാക്കി കൊടുക്കുവാൻ പരിശ്രമിക്കണമെന്ന് ആഭ്യർത്ഥിക്കുന്നു.

വിൻസെന്റച്ചൻ

വിശ്വാസപരിശീലന കമ്മീഷൻ വരാപ്പുഴ അതിരൂപത

 

3. ലോഗോസ് ക്വിസ് രജിസ്‌ട്രേഷൻ അവസാന ദിവസം  ജൂലൈ 27

 

 

admin

Leave a Reply

Your email address will not be published. Required fields are marked *