ആർച്ച് ബിഷപ്പ് ഡോ. ഡാനിയൽ അച്ചാരു പറമ്പിലിന്റെ സംഭാവനകൾ മഹത്തരം ടി.ജെ. വിനോദ് എംഎൽഎ

ആർച്ച് ബിഷപ്പ് ഡോ. ഡാനിയൽ

അച്ചാരു പറമ്പിലിന്റെ

സംഭാവനകൾ മഹത്തരം ടി.ജെ.

വിനോദ് എംഎൽഎ.

 

കൊച്ചി:വിദ്യാഭ്യാസ മേഖലകളിൽ നൂതനമായ പല പദ്ധതികളും ആവിഷ്കരിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ച മഹാനായ വ്യക്തിയാണ് വരാപ്പുഴ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ് ഡോ.ഡാനിയയിൽ അച്ചാരുപറമ്പിലെന്ന് ടി.ജെ. വിനോദ് എംഎൽഎ അഭിപ്രായപ്പെട്ടു.
വരാപ്പുഴ അതിരൂപത കെഎൽസിഎ എറണാകുളം സെന്റ് ആൽബർട്സ് കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആർച്ച് ബിഷപ്പ് ഡാനിയേൽ അച്ചാരുപറമ്പിൽ ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ വിദ്യാഭ്യാസ -കായിക രംഗങ്ങളിൽ പ്രതിഭ തെളിയിക്കുന്ന പുതിയ താരങ്ങൾക്ക് പൂർണപിന്തുണ നൽകുവാൻ ഇത്തരം സന്നദ്ധ സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും തയ്യാറാകുന്നത് മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കലൂർ സെന്റ് ആൽബർട്സ് കോളേജ് സ്പോർട്സ് കാമ്പസിൽ നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ കെഎൽസിഎ വരാപ്പുഴ അതിരൂപ പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷനായിരുന്നു. സെന്റ് ആൽബർട്സ് കോളേജ് ചെയർമാൻ ഫാ.ഡോ.ആന്റണി തോപ്പിൽ മുഖ്യാതിഥിയായിരുന്നു. അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ,ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ,
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ.തോമസ്, സെന്റ് ആൽബർട്സ് കോളേജ് ഫിറ്റ്നസ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് മേധാവി ഡീന ജോസ് അറക്കൽ, അതിരൂപത ട്രഷറർ എൻ.ജെ. പൗലോസ്, മാത്യു വിൽസൺ, പ്രോഗ്രാം കൺവീനർ നിക്സൺ വേണാട്ട്,
അതിരൂപത സെക്രട്ടറിമാരായ ബേസിൽ മുക്കത്ത്, സിബി ജോയ്
എന്നിവർ പ്രസംഗിച്ചു.

ജനുവരി 7  രാവിലെ നടക്കുന്ന ഫൈനൽ മത്സരങ്ങൾക്ക് ശേഷം മന്ത്രി പി രാജീവ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
നിഖിൽ വിൽസൺ, സണ്ണി അസ്വസ് എന്നിവരുടെ ഓർമ നിലനിർത്തുന്ന എവർ റോളിംഗ്‌ ട്രോഫിക്ക് വേണ്ടി നടത്തുന്ന ഫുട്ബോൾ മത്സരത്തിൽ എറണാകുളത്തെ
നിരവധി സ്കൂളുകൾ അണിനിരക്കുന്നു.
__________


Related Articles

അമ്മമാർ കുടുംബങ്ങളെ പ്രകാശിപ്പിക്കുന്നവർ : മോൺ. മാത്യു ഇലഞ്ഞിമിറ്റം

അമ്മമാർ കുടുംബങ്ങളെ പ്രകാശിപ്പിക്കുന്നവർ : മോൺ. മാത്യു ഇലഞ്ഞിമിറ്റം.   .കൊച്ചി : വരാപ്പുഴ അതിരൂപതാ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ 2023 മെയ് 13 ആം തിയതി ശനിയാഴ്ച

 വജ്ര ജൂബിലി നിറവില്‍ ഇഎസ്എസ്എസ്

വജ്ര ജൂബിലി നിറവില്‍ ഇഎസ്എസ്എസ്   ‘നന്മയുടെ സമൃദ്ധമായ വിത്തുകള്‍ ദൈവം വിതച്ചുകൊണ്ടേയിരിക്കുന്നു’ – പോപ്പ് ഫ്രാന്‍സിസ്   വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം

വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുത്

വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുത് കൊച്ചി : Verapoly Navadarsan Education Nidhi Ltd കമ്പനിയെക്കുറിച്ച് ഒരു വ്യാജ പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. 2018 ഫെബ്രുവരിയിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<