ഈശോയുടെ സ്വന്തം അജ്നയുടെ കല്ലറയിൽ മുട്ടുകുത്തി- അഭിവന്ദ്യ കാരിക്കാശേരി പിതാവ്
ഈശോയുടെ സ്വന്തം അജ്നയുടെ
കല്ലറയിൽ മുട്ടുകുത്തി-
അഭിവന്ദ്യ കാരിക്കാശേരി പിതാവ്
കൊച്ചി: ചില കാഴ്ചകൾ ഹൃദയത്തിന്റെ ക്യാൻവാസിൽ ആഴത്തിൽ പതിയും. തൈക്കൂടം പളളി സിമിത്തേരിയിലെ അജ്നയുടെ കുഴിമാടത്തിൽ മുട്ടുകുത്തി ആദരവും പ്രാർത്ഥനയും അർപ്പിക്കുന്ന കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി പിതാവിന്റെ ചിത്രം അത്തരത്തിൽ ഒന്നാണ്.
ഈശോക്കൊച്ച് എന്ന പേരിലുള്ള അജ്നയുടെ ജീവിത സാക്ഷ്യം അടുത്തയിടെ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് പ്രകാശനം ചെയ്തിരുന്നു. ഫാ. വിൻസന്റ് വാര്യത്താണ് പുസ്തകത്തിന്റെ രചയിതാവ്. പ്രാർത്ഥനകൊണ്ട് ക്യാൻസർ രോഗത്തിന്റെ വേദനയും ദുരിതങ്ങളും അതിജീവിച്ച അജ്നയെ ആർച്ചുബിഷപ്പ് വിശേഷിപ്പിച്ചത് ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിൽ നമ്മുടെ ഇടയിലേക്ക് ദൈവം അയച്ച പ്രവാചിക എന്നാണ്.
27 വയസ്സു വരെ മാത്രം ജീവിച്ച അജ്ന നിരവധി യുവജനങ്ങളെ യേശുവിലേക്ക് നയിച്ചു.
Related
Related Articles
മികച്ച സ്ഥാപനത്തിനുള്ള അവാർഡ് *സെന്റ്* *ജോസഫ് ബോയ്സ് ഹോം *കരസ്ഥമാക്കി
മികച്ച സ്ഥാപനത്തിനുള്ള അവാർഡ് സെന്റ്ജോസഫ് ബോയ്സ് ഹോം കരസ്ഥമാക്കി കൊച്ചി : കേരള സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നൽകുന്ന കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിൻ
കെഎൽസിഎ സുവർണ ജൂബിലി – വരാപ്പുഴ അതിരൂപത നേതൃസംഗമം നടത്തി
കെഎൽസിഎ സുവർണ ജൂബിലി – വരാപ്പുഴ അതിരൂപത നേതൃസംഗമം നടത്തി കൊച്ചി: കെഎൽസിഎ സംസ്ഥാനസമിതിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വരാപ്പുഴ അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ
കലാലയങ്ങളെ കലാപ ഭൂമിയാക്കരുത്: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി : കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിന് നിയമസാധുത നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും ,കലാലയങ്ങളെ കലാപ ഭൂമിയാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.