ഈ കാത്തിരിപ്പ് അനന്തമാണ്….?
ഈ കാത്തിരിപ്പ് അനന്തമാണ്….?
കൊച്ചി: കൊച്ചി സർവകലാശാലയുടെ സ്ഥാപകരിൽ പ്രമുഖനും കൊച്ചിയുടെ സമഗ്ര വികസനത്തിൽ സജീവ സാന്നിദ്ധ്യവുമായ പ്രൊഫ. L. M. പൈലി ചെയർ (Holistic development of Kochi), സാഹിത്യ നിപുണനായിരുന്ന സുകുമാർ അഴീക്കോട് ചെയർ (Literature) എന്നീ പേരുകളിൽ കൊച്ചി സർവകലാശാലയിൽ സ്ഥാപിക്കാൻ തീരുമാനിച്ച ചെയറുകൾക്ക് 2010 ൽ ഭരണാനുമതി ലഭിച്ചതാണ്. അതിൻറെ ഉത്തരവ് (G.O.Rt.No.2385.10.H.Edn dated 17.12.2010) ഇതോടൊപ്പമുണ്ട്.
എന്തുകൊണ്ടാണ് ഇനിയും സ്ഥാപിക്കാത്തത് എന്ന് ആരാഞ്ഞപ്പോൾ സർക്കാർ ഫണ്ട് അനുവദിക്കാത്തതു കൊണ്ട് എന്ന് നൽകിയ മറുപടിയും ഒപ്പമുണ്ട്.
സിൻഡിക്കേറ്റ് തീരുമാനിക്കുകയും, അതനുവദിച്ച് സർക്കാർ ഉത്തരവിറക്കുകയും ചെയ്ത കാര്യം യാഥാർഥ്യമാക്കാൻ ഇനിയും വൈകിക്കൂട. ഇപ്പോൾ ആരംഭിക്കുന്ന കൊച്ചി സർവകലാശാലയുടെ സുവർണജൂബിലി ആഘോഷങ്ങൾ അവസാനിക്കുന്നതിനുമുമ്പ് ചെയറുകൾ ആരംഭിക്കുന്ന നല്ല വാർത്ത ഉണ്ടാകണം. ആഘോഷങ്ങൾ തിമിർക്കുമ്പോൾ സ്ഥാപകരിലെ പ്രമുഖനെ മറക്കരുത്. സർവകലാശാലയ്ക്ക് വേണ്ടി ഏക്കറുകണക്കിന് സ്ഥലം വിട്ടുനൽകിയ വരാപ്പുഴ അതിരൂപത ഉൾപ്പെടെയുള്ള സുമനസ്സുകളെയും !
Adv. Sherry. J. Thomas
sherryjthomas@gmail.com
Related
Related Articles
വെരി. റവ. ഫാ. ജോസഫ് ലിക്സൺ അസ്വെസ് വരാപ്പുഴ അതിരൂപതയുടെ പുതിയ ജുഡീഷ്യൽ വികാരി
വെരി. റവ. ഫാ. ജോസഫ് ലിക്സൺ അസ്വെസ് വരാപ്പുഴ അതിരൂപതയുടെ പുതിയ ജുഡീഷ്യൽ വികാരി കൊച്ചി : വരാപ്പുഴ അതിരൂപതയുടെ പുതിയ ജുഡീഷ്യൽ വികാരി ആയി വെരി.
ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം : എടവനക്കാട് സെൻ്റ് .അബ്രോസ് KCYM
ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം: എടവനക്കാട് സെൻ്റ് .അബ്രോസ് കെ സി വൈ എം കൊച്ചി : ഫാ. സ്റ്റാൻ സ്വാമിയുടെ ഒന്നാം ചരമവാർഷികത്തോട്
ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കു ആനുകൂല്യം തടയണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഹര്‍ജ്ജി ഹൈക്കോടതി പിഴചുമത്തി തള്ളി.
ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കു ആനുകൂല്യം തടയണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഹര്‍ജ്ജി ഹൈക്കോടതി പിഴചുമത്തി തള്ളി. കൊച്ചി: ലത്തീന്‍ കത്തോലിക്ക, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെയും പരിവര്‍ത്തിത പട്ടികജാതിക്കാരെയും മുസ്ലിംകളെയും