കരുതൽ ഒരുക്കി.. കെ. സി. വൈ. എം.
കരുതൽ ഒരുക്കി.. കെ. സി. വൈ. എം.
കൊച്ചി : കെ.സി.വൈ.എം. വരാപ്പുഴ അതിൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന കരുതൽ പദ്ധതിയുടെ ഭാഗമായി ഇടവകയിലെ ഒരു വിദ്യാർത്ഥിക്ക് ഓൺലൈൻ ക്ലാസ്സിനുള്ള ആവശ്യത്തിനായി മൊബൈൽ ഫോൺ K.C.Y.M പാനായിക്കുളം യൂണിറ്റിൻ്റെ നേൃത്വത്തിൽ നൽകുന്നതിൻ്റെ ഉദ്ഘാടനം K.C.Y.M വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ദീപു ജോസഫും, പാനായിക്കുളം ഇടവക വികാരി റെവ. ഫാ. ജിജു ക്ലീറ്റസ് തിയ്യാടിയും ചേർന്ന് നിർവഹിച്ചു.
K.C.Y.M പാനായിക്കുളം യൂണിറ്റ് പ്രസിഡൻ്റ് അമൽ ജോസഫ് അധ്യക്ഷത വഹിച്ചു. K.C.Y.M വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി മിമിൽ വർഗ്ഗീസ് സെക്രട്ടറിമാരായ സ്മിത ആൻ്റണി, ജോർജ് രാജീവ് പാട്രിക്, എന്നിവരും സന്നിഹിതായിരുന്നു.