കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത യുവജനദിനാഘോഷം കൊണ്ടാടി.
കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത
യുവജനദിനാഘോഷം
കൊണ്ടാടി.
കൊച്ചി : കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത യുവജന ദിനാഘോഷം കെ.സി.വൈ.എം പാനായിക്കുളം യൂണിറ്റിൻ്റെ ആതിഥേയത്വത്തിൽ പാനായിക്കുളം ലിറ്റിൽ ഫ്ളവർ ദൈവാലായത്തിൽ വച്ച് നടത്തി യുവജനദിനാഘോഷത്തോടനുബന്ധിച്ച് യുവജനങ്ങൾക്കായി വരാപ്പുഴ അതിരൂപത യുവജന കമ്മിഷൻ ഡയറക്ടറും ലിറ്റിൽ ഫ്ളവർ ദേവാലയ വികാരിയുമായ ഫാ. ജിജു ക്ലീറ്റസ് തിയ്യാടിയുടെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. തുടർന്ന് കെ.സി.വൈ.എം പ്രസ്ഥാനത്തിൻ്റെ ത്രിവർണ്ണ പതാക കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ശ്രീ.ദീപു ജോസഫ് ഉയർത്തി. കെ.സി.വൈ.എം പനായികുളം യൂണിറ്റ് പ്രസിഡൻ്റ് അമൽ ജോസഫ് ഏവർക്കും സ്വാഗതം ആശംസിച്ചു. വരാപ്പുഴ അതിരൂപതാ യുവജന കമ്മീഷൻ ഡയറക്ടർ ഫാ.ജിജു ക്ലീറ്റസ് തിയ്യാടി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.സി.വൈ.എം ജനറൽ സെക്രട്ടറി മിമിൽ വർഗീസ് നന്ദി അർപ്പിച്ചു സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ സ്മിത ആൻ്റണി, ജോർജ് രാജീവ് പാട്രിക്, കെ.സി.വൈ.എം പാനായിക്കുളം യുവജന നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
കെ.സി.വൈ.എം.
വരാപ്പുഴ അതിരൂപത