രോഗാവസ്ഥയിൽ സാമീപ്യമറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ
രോഗാവസ്ഥയിൽ സാമീപ്യമറിയിച്ച എല്ലാവർക്കും നന്ദി
പറഞ്ഞ് ഫ്രാൻസിസ് പാപ്പാ.
വത്തിക്കാന്‍ : ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു.
പ്രാർത്ഥനാസന്ദേശങ്ങളയച്ചവർക്ക് നന്ദി.
“ഈ ദിവസങ്ങളിൽ ലഭിച്ച നിരവധി സന്ദേശങ്ങളും വാത്സല്യവും തന്നെ സ്പർശിച്ചു എന്നും, തന്നോട് കാണിച്ച അടുപ്പത്തിനും പ്രാർത്ഥനയ്ക്കും എല്ലാവര്ക്കും നന്ദി പറയുന്നു എന്നും ഫ്രാൻസിസ് പാപ്പാ അറിയിക്കുന്നതായി വത്തിക്കാൻ പത്രം ഓഫിസ് മേധാവി മത്തെയോ ബ്രൂണി (Matteo Bruni) പറഞ്ഞത്.
മാർപാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനായി പ്രാർത്ഥിച്ചുകൊണ്ട് വിവിധ ലോക മത, രാഷ്ട്രീയ നേതാക്കൾ പാപ്പായ്ക്ക് സന്ദേശങ്ങൾ അയച്ച അവസരത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇങ്ങനെ പറഞ്ഞത്
റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽവച്ച് നടന്ന ഓപ്പറേഷനുശേഷം ആശുപത്രിയിൽത്തന്നെ തുടരുന്ന ഫ്രാൻസിസ് പാപ്പായുടെ നില മെച്ചപ്പെട്ടു വരുന്നു എന്നും, പതിവ് തുടർപരിശോധനകൾ സാധാരണ രീതിയിൽ മുന്നോട്ടു പോകുന്നുവെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച്, അദ്ദേഹം കൂട്ടിച്ചേർത്തു..
വൻകുടലിൽ ഉണ്ടായ ബുദ്ധിമുട്ടുകളെത്തുടർന്നാണ് എൺപത്തിനാലുകാരനായ പാപ്പായെ, നേരത്തെ തീരുമാനിച്ചിരുന്നതനുസരിച്ച്, ജൂലൈ നാലാം തീയതി ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.