ഉദയംപേരൂര്‍ സൂനഹദോസ് കേരള സാമൂഹ്യ നവോത്ഥാന ത്തിന്‍റെ മുന്നോടിഃ ബിഷപ്പ് അലക്സ് വടക്കുംതല
ഉദയംപേരൂര്‍ സൂനഹദോസ് കേരള സാമൂഹ്യ
നവോത്ഥാനത്തിന്‍റെ മുന്നോടിഃ ബിഷപ്പ് അലക്സ്
വടക്കുംതല
കൊച്ചി : ഭാരതത്തില്‍ രാജാറാം മോഹന്‍ റോയിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച നവോത്ഥാന പ്രക്രിയയ്ക്ക് രണ്ടു നൂററാണ്ടു മുമ്പേ കേരള സമൂഹത്തിന് ആദ്യമായി നവോത്ഥാന ചിന്തകള്‍ പകര്‍ന്നു നല്‍കിയത് ഉദയംപേരൂര്‍ സൂനഹദോസിലെ കാനോനകളാണെന്ന് കേരള ലത്തീന്‍ കത്തോലിക്കാ ഹെറിറേറജ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല . ‘പൈതൃക’ ചരിത്ര സാംസ്ക്കാരിക വേദി ,ഉദയംപേരൂര്‍ സൂനഹദോസിന്‍റെ 424ാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂനഹദോസിന് നേതൃത്വം നല്‍കിയ അലക്സ് മെനെസിസ് മെത്രാപ്പോലീത്ത സാമൂഹ്യ പരിഷ്ക്കരണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മനുഷ്യസ്നേഹിയായിരുന്നുവെന്നും അത്തരം ഐതിഹാസിക വ്യക്തിത്വങ്ങള്‍ വിസ്മരിക്കപ്പെടാന്‍ ഇടയാകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സൂനഹദോസ് കാനോനകള്‍ കേരളീയ സമൂഹത്തിനു നല്‍കിയ നവനിര്‍മ്മാണ പ്രചോദനങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠന ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ടെന്നും ഇത്തരം ആചരണങ്ങള്‍ അതിനു സഹായകമാകട്ടെ യെന്നും അദ്ദേഹം പറഞ്ഞു.
ഉദയംപേരൂര്‍ സൂനഹദോസിന്‍റെ പരിവര്‍ത്തന പ്രക്രിയാ നിര്‍ദ്ദേശങ്ങള്‍ മിക്കതും പല ഘട്ടങ്ങളായി നടപ്പിലായിക്കഴിഞ്ഞുവെന്നും അത് ഒരു പരിഷ്ക്കൃത സമൂഹസൃഷ്ടിക്ക് നിദാനമായിത്തീര്‍ന്നു വെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീ.ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് പറഞ്ഞു.
ഒരു കാലഘട്ടത്തില്‍ കേരളത്തിന് ആവശ്യമായിരുന്ന സാമൂഹ്യ പരിവര്‍ത്തന ത്തിന് അടിസ്ഥാനമിട്ട തോടൊപ്പം ശുദ്ധ മലയാള ഗദ്യത്തില്‍ പരിഭാഷ ചെയ്യപ്പെട്ട കാനോനകള്‍ ഭാഷയ്ക്കു നല്‍കിയ സംഭാവനകള്‍ ഉദാത്തമാണെന്ന് ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ. പ്രിമൂസ് പെരിഞ്ചേരി ചൂണ്ടിക്കാണിച്ചു.
കേരള ചരിത്രത്തിലെ ഒരു ഇരുണ്ട കാലഘട്ടത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലാതാകുന്നതിന് സൂനഹദോസ് കാനോന കള്‍ പ്രേരകമായതെങ്ങ നെയെന്ന് ചരിത്രകാരന്‍
ശ്രീ.ആന്‍റണി പൂത്തൂര്‍ വിവരിച്ചു.
‘പൈതൃക’ സാസ്ക്കാരിക വേദി പ്രസിഡന്‍റ് ഡോ.മേരിദാസ് കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ച വെബിനാറില്‍ സെക്രട്ടറി ശ്രീ.ഫ്രാന്‍സിസ് ഡിക്രൂസ് സ്വാഗതവും ട്രഷറര്‍ ശ്രീ.ബേസില്‍ മുക്കത്ത് നന്ദിയും പറഞ്ഞു.
Related Articles
പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് കൊടിയേറി
പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് കൊടിയേറി വല്ലാർപാടം: ദേശീയ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമരിത്തൂസ് മോസ്റ്റ് റവ.ഡോ.
മണിപ്പൂരിൽ സമാധാനം പുലരണം – ഐക്യദാർഢ്യ സമ്മേളനങ്ങൾ ജൂൺ നാലിന്
മണിപ്പൂരിൽ സമാധാനം പുലരണം – ഐക്യദാർഢ്യ സമ്മേളനങ്ങൾ ജൂൺ നാലിന്. കൊച്ചി : മണിപ്പൂരിൽ ആഴ്ചകളായി തുടരുന്ന കലാപത്തിനും ക്രൈസ്തവ ദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങൾക്കും
കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ സമുദായ സംഘടന
കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ സമുദായ സംഘടന കൊച്ചി : കൊല്ലത്തും കൊടുങ്ങല്ലൂരിലും പ്രധാനമായും ചിതറിക്കിടന്ന കേരളത്തിലെ ക്രിസ്ത്യാനികളെ ഒന്നിപ്പിക്കുന്നതിനും കത്തോലിക്കവത്ക്കരിക്കുന്നതിനുമുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത് പതിനഞ്ചാം നൂറ്റാണ്ടിൽ