മണിപ്പൂർ കലാപം- പ്രതിഷേധ റാലിയും പ്രവർത്തന കൂട്ടായ്മയും
മണിപ്പൂർ കലാപം- പ്രതിഷേധ
റാലിയും പ്രവർത്തന
കൂട്ടായ്മയും
കൊച്ചി : കറുത്തേടം സെന്റ്.ജോർജ് ഇടവകയുടെ നേതൃത്വത്തിൽ മണിപ്പൂർ കലാപം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കുന്നതിനും വേണ്ടി ഇടവക ജനങ്ങൾസെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നിന്നും കറുത്തേടം പള്ളിയിലേക്ക് പ്രതിഷേധ റാലിയും തുടർന്ന് പ്രാർത്ഥന കൂട്ടായ്മയും നടത്തി. റാലിയുടെ ഉദ്ഘാടനം കെൽസിഎ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ നിർവഹിച്ചു. ഇടവക വികാരി ഫാ.ഫ്രാൻസിസ് ഡിക്സ്ൺ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ആന്റണി പാസ്ക്കൽ, കേന്ദ്ര സമിതി ലീഡർ ആന്റണി മരോട്ടിക്ക പറമ്പിൽ മാത്യു ലിച്ചൽ റോയ്, ഡോമിനിക് ചെറുകോടത്ത്, സേവിയർ നടുക്കുന്നത്, റോയ് ഡികൂഞ്ഞ മൈക്കിൾ ജിൽ എന്നിവർ മൈക്കിൾ എന്നിവർരും 11 ബ്ലോക്കിലെയും ബിസി സി ലീഡർമാർ പ്രതിഷേധ റാലിക്കും പ്രാർത്ഥന കൂട്ടായ്മയ്ക്കും നേതൃത്വം നൽകി.