ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭം റിസർച്ച് ഇൻസ്ടിട്യൂട്ടിന്റെ ഉദ്ഘാടനത്തോടെ വർണാഭമായി നടന്നു.

ഐസാറ്റ് എഞ്ചിനീയറിംഗ്

കോളേജിലെ പുതിയ അദ്ധ്യയന

വർഷത്തിന്റെ ആരംഭം റിസർച്ച്

ഇൻസ്ടിട്യൂട്ടിന്റെ

ഉദ്ഘാടനത്തോടെ വർണാഭമായി

നടന്നു.

 

കളമശ്ശേരി : വരാപ്പുഴ അതിരൂപതയുടെ എഞ്ചിനിയറിങ് വിദ്യാഭ്യാസ സ്ഥാപനമായ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പതിനൊന്നാമത് ബാച്ചിന്റെ പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമായി. ഓരോ പുതിയ ബാച്ചിന്റെ തുടക്കത്തിലും ക്യാമ്പസ്സിൽ പഠന മികവിനായുള്ള പുതിയ സൗകര്യങ്ങൾ ഒരുക്കുക എന്ന പതിവിന് ഇത്തവണയും മാറ്റാമുണ്ടായില്ല. ടെക്നിക്കൽ ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന മരിടൈം ഇൻസ്ടിട്യൂട്ടിന്റെ ഭാഗമായി ആൽബർട്സ് റിസർച്ച് സെന്റർ എന്ന പുതിയ മൂല്യ വർദ്ധിത ആശയമാണ് ഇത്തവണ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. അർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപറമ്പിൽ ഉദ്ഘടനം നിർവഹിച്ചു. മറൈൻ മേഖലയിലെ ഹരിത വാതക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഗവേഷണങ്ങൾക്കായാണ് റിസർച്ച് സെന്റർ പ്രവർത്തിക്കുക എന്ന് ഡയറക്ടർ ഡോ. സൈമൺ കുമ്പേൽ അറിയിച്ചു. തുടർന്ന് പുതിയ അദ്ധ്യയന വർഷത്തിന്റെ ഉദ്ഘാടനം അർച്ച് ബിഷപ്പ് നിർവഹിച്ചു. കോവിഡ് കാലഘട്ടത്തിൽ ഐസറ്റിലെ കുട്ടികൾ സമൂഹത്തിലെ വെല്ലുവിളികളെ ടെക്നോളജി ഉപയോഗിച്ച് ലഘുകരിച്ചത് ഉദാഹരിച്ച് എങ്ങിനെയാണ് ഒരു എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി തന്റെ സാങ്കേതിക നൈപുണ്യം സമൂഹത്തിന്റെ വളർച്ചക്കായി ഉപയോഗിക്കേണ്ടത് എന്നു വിശദീകരിച്ചു. കോളേജ് മാനേജർ ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട് വിദ്യാർത്ഥികളെ എഞ്ചിനീയറിംഗ് ലോകത്തേക്ക് സ്വാഗതം ചെയ്തു. തുടർച്ചയായി മൂന്നാമത്തെ വർഷവും 100% അഡ്മിഷൻ എന്ന നേട്ടത്തിന്റെ ആഘോഷവും ചടങ്ങിൽ നടന്നു. അസിസ്റ്റന്റ് മാനേജർ ഫാ. മനോജ് മരോട്ടിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ജോസ്, മരിടം ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ പ്രൊഫ. ജയശീലൻ ഗോപിനാഥ്, ഐസാറ്റ് വൈസ് പ്രിൻസിപ്പൽമാരായ പ്രൊഫ. പോൾ ആൻസൽ, പ്രൊഫ. വീണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


Related Articles

സമുദായഭേദമെന്യേ ഒറ്റക്കെട്ടായി നിലനിൽക്കണം: ശ്രീ. ടി.ജെ വിനോദ് എം.എൽ.എ

സമുദായഭേദമെന്യേ ഒറ്റക്കെട്ടായി നിലനിൽക്കണം: ശ്രീ. ടി.ജെ വിനോദ് എം.എൽ.എ   കൊച്ചി : ലത്തീൻ സഭയിലെ യുവജനങ്ങളുടെ സമഗ്രവികസനത്തിനും സമുദായത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയ്ക്കും വേണ്ടി പോരാടുന്ന കെ.സി.വൈ.എം

എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ നൂറു മേനി വിജയവും 63   ഫുൾ എ പ്ലസും

എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ നൂറു മേനി വിജയവും 63 ഫുൾ എ പ്ലസും.   കൊച്ചി. എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ എസ് എസ് എൽ

“മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും നിന്‍ ശിരസ്സുയരുവാനല്ലയോ”.

“മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും നിന്‍ ശിരസ്സുയരുവാനല്ലയോ”. കൊച്ചി.: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ വിശുദ്ധവാര ഒരുക്കമായി യേശുവിന്‍റെ പീഡാനുഭവ ചരിത്രം ഉൾക്കൊണ്ടുകൊണ്ട് പീഡാസഹനയാത്ര നടത്തി. സെന്റ് ഫ്രാൻസീസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<