സ്തനാർബുദ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു.
![സ്തനാർബുദ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു.](https://keralavani.com/wp-content/uploads/2022/10/nikitha.jpg)
സ്തനാർബുദ ബോധവൽകരണ
ക്ലാസ്സ് സംഘടിപ്പിച്ചു.
കൊച്ചി : എറണാകുളം സെൻ്റ് തെരേസാസ് കോളേജ് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് വിഭാഗവും, ആസ്റ്റ്റർ മെഡിസിറ്റി കൊച്ചിയും സംയുക്തമായി ചേർന്ന് വിദ്യാർത്ഥികൾക്കായി പിങ്ക്ടോബർ എന്ന പേരിൽ അവബോധന ക്ലാസ്സ് നടത്തി. സ്തനാർബുദ അവബോധന മാസം എന്ന് അർഥമാക്കുന്ന പിങ്ക്ടോബർ ആസ്റർ മെഡിസിറ്റി ഹോസ്പിറ്റലിലെ ഗൈനകോളജി വിഭാഗം ഡോക്ടർ. ടീന ആൻ ജോയ് ആണ് സെൻ്റ് . തെരേസാസിൽ വെച്ച് വിദ്യാർത്ഥികൾക്കായി കൈകാര്യം ചെയ്തത്. കോളേജ് പ്രോവിൻഷ്യാൽ സുപ്പീരിയർ റവ.ഡോ. സിസ്റ്റർ വിനിത അധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.രാമലക്ഷ്മി, ആസ്റ്റർ മെഡിസിറ്റി റിലേഷൻഷിപ്പ് മാനേജ്മെൻ്റ് മാനേജർ ദേവികൃഷ്ണൻ ആർ, ഡിജിറ്റൽ മാർക്കറ്റിംഗ് അസിസ്റ്റൻ്റ് മാനേജർ ഫെമി നിർമൽ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.