വരാപ്പുഴ അതിരൂപത അംഗമായ ജോയി ചിറ്റിലപ്പിള്ളി ഡൽഹി ന്യൂനപക്ഷ കമ്മിഷൻ ഉപദേശക സമിതി അംഗമായി ചുമതലയേറ്റു
വരാപ്പുഴ അതിരൂപത അംഗമായ ജോയി
ചിറ്റിലപ്പിള്ളി ഡൽഹി
ന്യൂനപക്ഷ കമ്മിഷൻ ഉപദേശക സമിതി
അംഗമായി ചുമതലയേറ്റു
കൊച്ചി : വരാപ്പുഴ അതിരൂപത അംഗവും പാനായികുളം ലിറ്റിൽ ഫ്ളവർ ഇടവക അംഗവുമായ ജോയി ചിറ്റിലപ്പിളളി ഡൽഹി ന്യൂന പക്ഷ കമ്മീഷൻ ഉപദേശക സമിതി അംഗമായി നിയമിതനായി. കമ്മിഷൻ ആസ്ഥാനമായ ഡൽഹി വികാസ് ഭവനിൽ വെച്ച് ബഹു. നാൻസി ബർലൊയിൽനിന്നും ചുമതല ഏറ്റെടുത്തു. ന്യൂനപക്ഷ സമുദായങ്ങളുടെ സുസ്ഥിരമായ വളർച്ചയ്ക്കായി കാലഘട്ടത്തിന് യോചിച്ച പ്രവർത്തനങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്ന് അദേഹം പറഞ്ഞു. സമകാലിക കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഉടലെടുക്കാൻ കാരണമായ വിവേചനവും അശാസ്ത്രീയമായ സർക്കർ നിലപാടുകളും പ്രവർത്തങ്ങളും പുനപരിശോധിക്കപ്പെടേണ്ടതാണെന്ന് അദേഹം പറഞ്ഞു.
ചുമതല ഏറ്റെടുത്ത ശേഷം വരാപ്പുഴ അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവുമായി സംസാരിക്കുകയും ജോയ് ചിറ്റിലപ്പിള്ളിക്ക് പിതാവ് ആശംസകൾ നേരുകയും ചെയ്തു. ഡൽഹിയിൽ ആണ് തന്റെ പ്രവർത്തന മേഖല എങ്കിലും എന്നും കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളോടൊപ്പം താൻ നില കൊള്ളുമെന്നും ജോയ് ചിറ്റിലപ്പിള്ളി പറഞ്ഞു.