ഒക്ടോബർ 27 ആഗോളപ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പാ

ഒക്ടോബർ 27 ആഗോളപ്രാർത്ഥനാ ദിനമായി

പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പാ.

 

വത്തിക്കാൻ സിറ്റി : ലോകത്തിന്റെ വിവിധ ഇടങ്ങളിൽ രൂക്ഷമായി തുടരുന്ന  സംഘർഷങ്ങൾ അവസാനിപ്പിക്കുവാനും, സമാധാനം പുനസ്ഥാപിക്കപെടുവാനും ഒക്ടോബർ 27 വെള്ളിയാഴ്ച ഉപവാസ ,പ്രാർത്ഥനാ ദിനമായി ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ചു. ഒക്ടോബർ ഇരുപത്തിയഞ്ചാം തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ ഒരിക്കൽ കൂടി പ്രാർത്ഥനാദിനത്തെക്കുറിച്ചു ഓർമ്മിപ്പിക്കുകയും, ഇസ്രായേൽ പാലസ്തീൻ സംഘർഷത്തിലും, ഉക്രൈൻ റഷ്യ യുദ്ധത്തിലും ദുരിതമനുഭവിക്കുന്ന സഹോദരങ്ങളോടുള്ള തന്റെ സാമീപ്യവും, പ്രാർത്ഥനകളും അറിയിക്കുകയും ചെയ്തു.

ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ എത്രയും വേഗം വിമോചിപ്പിക്കുവാനും,ഗാസയിൽ മാനുഷിക ഇടനാഴികൾ തുറന്നുകൊടുത്തുകൊണ്ട് ദ്രുതഗതിയിൽ സഹായങ്ങൾ എത്തിക്കുവാനുള്ള നടപടികൾ സ്വീകരിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.

ഉപവാസപ്രാർത്ഥനാ ദിനമായ ഒക്ടോബർ 27നു ഇറ്റാലിയൻ സമയം വൈകുന്നേരം  ആറു  മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പ്രത്യേക പ്രാർത്ഥനാകർമ്മങ്ങൾ നടത്തപ്പെടുമെന്നും പാപ്പാ പറഞ്ഞു


Related Articles

അമേരിക്കയിലെ ഒഹായോ കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യന്‍ കുടുംബാംഗം 

അമേരിക്കയിലെ ഒഹായോ കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യന്‍ കുടുംബാംഗം  ഒഹായോ : അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തുള്ള കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യൻ വംശജരായ സിഡ്നി ഓസ്വാൾഡിന്റെയും തെൽമ

ഡിസംബർ മാസത്തിന്റെ പാപ്പയുടെ പ്രാർത്ഥനാ നിയോഗം: മതബോധനാദ്ധ്യാപകർ

ഡിസംബർ മാസത്തിന്റെ പാപ്പയുടെ പ്രാർത്ഥനാ നിയോഗം: മതബോധനാദ്ധ്യാപകർ വത്തിക്കാ൯ : പാപ്പയുടെ സാര്‍വ്വലൗകിക പ്രാർത്ഥന ശൃംഖല (Pope’s Worldwide Prayer Network) തയ്യാറാക്കിയ വീഡിയോയിലാണ് ഡിസംബർ മാസത്തിന്റെ

പാപമല്ല ദൈവസ്നേഹമാണ് കുമ്പസാരത്തിന്‍റെ കേന്ദ്രസ്ഥാനത്ത്

പാപമല്ല ദൈവസ്നേഹമാണ് കുമ്പസാരത്തിന്‍റെകേന്ദ്രസ്ഥാനത്ത് വത്തിക്കാൻ : മാർച്ച് മാസം പാപ്പാ ഫ്രാൻസിസിൻറെ പ്രാർത്ഥന നിയോഗം  1 കുമ്പസാരിക്കുവാൻ പോകുന്നത് സുഖപ്പെടുവാനും എന്‍റെആത്മാവിനു സൗഖ്യംപകരുവാനുമാണ്. 2. കുമ്പസാരം ആത്മീയാരോഗ്യം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<