ഒരുമിച്ച് അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട കുടുംബം എന്ന പുസ്തകം പ്രകാശനം ചെയ്തു.

ഒരുമിച്ച് അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട കുടുംബം എന്ന പുസ്തകം പ്രകാശനം ചെയ്തു.

കൊച്ചി : ഉല്‍മ കുടുംബത്തെക്കുറിച്ചുള്ള ആദ്യ ഗ്രന്ഥം-‘ഒരുമിച്ച് അള്‍ത്താരയിലേക്ക്  ഉയര്‍ത്തപ്പെട്ട കുടുംബം’ എന്ന പുസ്തകം ഡിസംബര്‍ 3 2023ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് പ്രകാശനം ചെയ്തു. എഫ്രേം അച്ചനെ ആര്‍ച്ച്ബിഷപ്പ് പ്രത്യേകം അനുമോദിക്കുകയും ചെയ്തു. കത്തോലിക്കാ സഭാ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു കുടുംബം മുഴുവനും വാഴത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.
ജനിക്കുന്നതിനുമുമ്പ് മരിച്ചു പോയ കുട്ടിയും 6 മക്കളും അവരുടെ മാതാപിതാക്കളും പുണ്യ വഴിയെ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോയ കഥയാണ് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. കുടുംബങ്ങള്‍ക്ക് വിശുദ്ധരാകുവാനുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം തന്നെയാണ് ഈ പുസ്തകമെന്നും
എല്ലാ ക്രിസ്ത്യന്‍ കുടുംബാംഗങ്ങളും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണ് ഇതെന്നും കാര്‍ദ്ദിനാള്‍ പിസാബല്ല അഭിപ്രായപ്പെട്ടു. ആത്മാ ബുക്‌സ് ആണ് ഈ ഗന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗ്രന്ഥ കര്‍ത്താവ് ഫാ. എഫ്രേം കുന്നപ്പള്ളി മിഷനറീസ് ഓഫ് പീസ് സന്യാസ സമൂഹത്തിലെ അംഗമാണ്. വരാപ്പുഴ അതിരൂപതയുടെ കീഴില്‍ അങ്കമാലി ജോസ് പുരത്താണ് മിഷണറീസ് ഓഫ് പീസ് സഭയുടെ ഡോമുസ് പാച്ചീസ് ആശ്രമം. ഈ് ആശ്രമത്തില്‍ മിഷണറീസ് ഓഫ് പീസ് സഭയുടെ ജനറല്‍ അച്ചന്റെ സെക്രട്ടറിയാണ് ഫാ. എഫ്രേം കുന്നപ്പള്ളി. എഫ്രേം അച്ചന്‍ എഴുതുന്ന 25-ാമത്തെ ഗ്രന്ഥമാണ് ഇത്. ഈ പുസ്തകത്തിന്റെ ഇംഗ്‌ളീഷ് പരിഭാഷയും ലഭ്യമാണ്. ഈ പുസ്തകം ആവശ്യമുള്ളവര്‍ ആത്മ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് +91 97464 40700


Related Articles

മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ്” സെന്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസിന് “

” മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ്” സെന്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസിന് “   കൊച്ചി :  ലോക വിദ്യാഭ്യാസ കോൺഗ്രസുമായി സഹകരിച്ച് ദേവാങ് മേത്ത ട്രസ്റ്റും

ചെല്ലാനം നിവാസികൾക്ക് ഓച്ചന്തുരുത്ത് കുരിശിങ്കൽ ഇടവക ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

കൊച്ചി : കടൽക്ഷോഭത്തിൻറെയും, കൊറോണ വ്യാപനത്തിൻറെയും ദുരിതത്തിൽ കഴിയുന്ന ചെല്ലാനം നിവാസികൾക്ക് ഒാച്ചന്തുരുത്ത് കുരിശിങ്കൽ ഇടവക ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുരിശിങ്കൽ പള്ളിയങ്കണത്തിൽ നടന്ന യോഗത്തിൽ വികാരി ഫാ.

ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിൻറെ തിരുനാൾ ജൂലൈ 17 ന്

ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിൻറെ തിരുനാൾ ജൂലൈ 17 ന് കൊച്ചി: ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിൻറെ കൊമ്പ്രെരിയ തിരുനാളിന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<