പാർശ്വവൽക്കരിക്കപ്പെട്ടവരോട് പക്ഷം ചേർന്ന വ്യക്തിത്വമായിരുന്നു ഡോ ക്രിസ്റ്റി ഫെർണാണ്ടസിന്റെത് : ആർച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി : രാജ്യത്തിൻറെ കാര്യ നിർവഹണ മേഖലയിൽ മികച്ച സംഭാവന നൽകിയ വ്യക്തിത്വമായിരുന്നു ക്രിസ്റ്റി ഫെർണാണ്ടസ് എന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. സുപ്രധാനമായ വിവിധ തസ്തികകളിൽ ഔദ്യോഗിക സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം സമൂഹത്തോട് എന്നും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തി ആയിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിൽ പറമ്പിൽ പറഞ്ഞു.

അസംഘടിത തൊഴിലാളികളുടെ വിഷയങ്ങളിൽ ഇടപെടുകയും പ്രളയകാലത്ത് എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ വിഭവസമാഹരണ കേന്ദ്രം തുറന്ന് അതിലൂടെ ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് മുൻകൈയെടുത്ത വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം എന്ന് ആർച്ച്ബിഷപ്പ് അനുസ്മരിച്ചു. ക്രൈസ്തവരുടെ വിഷയങ്ങൾ പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ പ്രവർത്തനങ്ങളിൽ മുഖ്യമായ പങ്ക് വഹിച്ചിരുന്ന ഡോ ക്രിസ്റ്റി ഫെർണാണ്ടസ് പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗം ജനങ്ങളെയും കേൾക്കുന്നതിന് പ്രത്യേക താൽപര്യം എടുത്തിരുന്നു. സിവിൽ സർവീസ് മേഖലയിലേക്ക് യുവാക്കൾ കടന്നുവരുന്നതിന് അദ്ദേഹം നടത്തിവന്നിരുന്ന പരിശീലന കേന്ദ്രം നിരവധി പേർക്ക് പഠനകാര്യങ്ങളിൽ പ്രേരകശക്തിയായിട്ടുണ്ട് എന്നും ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു.

admin

Leave a Reply

Your email address will not be published. Required fields are marked *