പൈതൃക വേഷധാരികളുടെ സംഗമം ശനിയാഴ്ച എറണാകുളത്ത്

 പൈതൃക വേഷധാരികളുടെ സംഗമം ശനിയാഴ്ച എറണാകുളത്ത്

പൈതൃക വേഷധാരികളുടെ സംഗമം ശനിയാഴ്ച

എറണാകുളത്ത്. 

കൊച്ചി : കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിക്കുന്നവരുടെ
സംഗമം പൈതൃകം 2023 നാളെ (ശനിയാഴ്ച്ച – ഡിസംബർ 9 ) ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. എറണാകുളം രാജേന്ദ്രമൈതാനത്ത് വൈകീട്ട് 5 .45 ന് നടക്കുന്ന പൈതൃകസംഗമത്തിൽ വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷത വഹിക്കും. കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ മുഖ്യപ്രഭാഷണവും അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ അനുഗഹ പ്രഭാഷണവും നടത്തും. ആലപ്പുഴ കൃപാസനം ഡയറക്ടർ ഫാ.വി.പി.ജോസഫ് വലിയ വീട്ടിൽ പൈതൃകഭാഷണം നടത്തും.ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ., കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ തോമസ്, വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി, കെഎൽസിഎ വരാപ്പുഴ അതിരൂപത ഡയറക്ടർ
ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എൽസി ജോർജ് എന്നിവർ ആശംസകൾ നേരും. അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ബാബു ആന്റണി നന്ദിയും പറയും.

വൈകീട്ട് 4 .30 ന് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നും ആരംഭിക്കുന്ന പൈതൃക ഘോഷയാത്രയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ പരമ്പരാഗത വേഷത്തിൽ അണിനിരക്കും. വർഷങ്ങൾക്ക്  മുന്‍പ് പൂർവ്വികർ ഉപയോഗിച്ചിരുന്ന പോലെയുള്ള വസ്ത്രങ്ങൾ അണിഞ്ഞ് പുരുഷന്മാരും റാലിയിൽ ഒപ്പം ചേരും. പൈതൃക ക്രിസ്ത്യൻ കലാരൂപങ്ങളായ ചവിട്ടുനാടകവും
മാർഗം കളിയും പരിചമുട്ടുകളിയും ഘോഷയാത്രയിൽ അവതരിപ്പിക്കും. അന്യംനിന്നു പോയിക്കൊണ്ടിരിക്കുന്ന പരമ്പരാഗത വേഷവിധാനങ്ങളും കലാരൂപങ്ങളും ഭക്ഷണ വിഭവങ്ങളും പുതുതലമുറക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് കെഎൽസിഎ വരാപ്പുഴ അതിരൂപത യുടെ നേതൃത്വത്തിൽ നടത്തുന്ന പൈതൃകം പരിപാടിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് സി.ജെ. പോൾ, ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ എന്നിവർ അറിയിച്ചു.

പഴമയുടെ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ ഫുഡ് ഫെസ്റ്റിവലും പൈതൃക കലാപരിപാടികളും അതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ ഒരുക്കങ്ങൾക്കായി വിപുലമായ സംഘാടകസമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.

admin

Leave a Reply

Your email address will not be published. Required fields are marked *