വല്ലാർപാടം പള്ളി മഹാ ജൂബിലി മൂന്നാം ഘട്ടം ചരിത്ര സെമിനാർ നാളെ( 09.12.23)

 വല്ലാർപാടം പള്ളി മഹാ ജൂബിലി   മൂന്നാം ഘട്ടം ചരിത്ര സെമിനാർ നാളെ( 09.12.23)

വല്ലാർപാടം പള്ളി മഹാ ജൂബിലി  മൂന്നാം ഘട്ടം ചരിത്ര

സെമിനാർ നാളെ( 09.12.23)

 

കൊച്ചി : എ ഡി 1524ൽ സ്ഥാപിതമായ വല്ലാർപാടം പള്ളിയുടെയും പരിശുദ്ധ വല്ലാർപാടത്തമ്മയുടെ അത്ഭുത ചിത്ര സ്ഥാപനത്തിന്റേയും മഹാജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള മൂന്നാം ഘട്ടം ചരിത്ര സെമിനാർ നാളെ ( 09.12.23 )- ശനിയാഴ്ച്ച വൈകീട്ട് 5 മണി മുതൽ സെന്റ് മേരീസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 2024 ഒക്ടോബർ മാസം സമാപിക്കുന്ന മഹാ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചരിത്ര സെമിനാറിന്റെ രണ്ട് ഘട്ടങ്ങൾ നേരത്തെ പൂർത്തിയാക്കുകയുണ്ടായി. കേരള ക്രൈസ്തവ സഭയിലും വരാപ്പുഴ അതിരൂപതയിലും പാശ്ചാത്യ മിഷനറിമാർ നൽകിയ മഹത്തായ സംഭാവനകളെ കുറിച്ചുള്ള പ്രബന്ധങ്ങൾ പ്രസ്തുത സെമിനാറിൽ അവതരിപ്പിക്കുകയും വിശദമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ആയതിന്റെ തുടർച്ചയായിട്ടാണ് വല്ലാർപാടത്തിന്റെ പ്രാദേശിക ചരിത്രം ഉൾപ്പെടുന്ന മൂന്നാം ഘട്ട ചരിത്ര സെമിനാർ നാളെ നടത്തുന്നത്. പ്രശസ്ത ചരിത്രകാരനും എരൂർ സെന്റ് ജോർജ് പള്ളി വികാരിയുമായ ഫാദർ ഐസക്ക് കുരിശിങ്കലാണ് ക്ലാസ് നയിക്കുന്നത്. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ: ഡോക്ടർ സുജൻ അമൃതം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും, പി ഒ സി ഡയറക്ടറുമായ റവ: ഡോക്ടർ ജേക്കബ് ജി പാലയ്ക്കാപ്പിള്ളി സെമിനാറിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. വല്ലാർപാടം ബസിലിക്ക റെക്ടർ റവ: ഡോക്ടർ ആന്റണി വാലുങ്കൽ മോഡറേറ്ററായിരിക്കും.
ജൂബിലിയുടെ ഭാഗമായി വരാപ്പുഴ അതിരൂപതയുടെ കേരളവാണി നിർമ്മിച്ച “ഒരു അത്ഭുത ചിത്രത്തിന്റെ കഥ” എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും പ്രദർശനവും ഉണ്ടായിരിക്കും. ചരിത്ര സെമിനാറിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വല്ലാർപാടം ബസിലിക്ക റെക്ടർ ഡോ. ആന്റണി വാലുങ്കൽ, ജനറൽ കൺവീനർ പീറ്റർ കൊറയ, ഹിസ്റ്ററി കമ്മീഷൻ കോർഡിനേറ്റർ യു.ടി. പോൾ എന്നിവർ അറിയിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *