കഷ്ടതയനുഭവിക്കുന്നവർക്ക് തുണയാകാൻ വിശുദ്ധ യൗസേപ്പിന്റെ സഹായം തേടുക: ഫ്രാൻസിസ് പാപ്പാ
കഷ്ടതയനുഭവിക്കുന്നവർ
ക്ക് തുണയാകാൻ
വിശുദ്ധ യൗസേപ്പിന്റെ
സഹായം തേടുക:
ഫ്രാൻസിസ് പാപ്പാ
വത്തിക്കാന്‍: കഷ്ടതയിലും ഏകാന്തതയിലും കഴിയുന്ന മനുഷ്യർക്ക് തുണയാകാൻ വിശുദ്ധ യൗസേപ്പിന്റെ സഹായം തേടാൻ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.
നമ്മുടെ പാതകളിൽ കണ്ടുമുട്ടുന്ന കഷ്ടതയും ഏകാന്തതയും അനുഭവിക്കുന്ന മനുഷ്യരെയും ജീവിതത്തിൽ ധൈര്യവും ശക്തിയും നഷ്ടപ്പെട്ട ആളുകളെയും ദൈവമാണ് നമുക്ക് മുന്നിൽ കൊണ്ടുവരുന്നതെന്ന് പാപ്പാ പറഞ്ഞു. ബുദ്ധിമുട്ടും വേദനകളും അനുഭവിക്കുന്ന മനുഷ്യരെ തിരിച്ചറിയുവാനും,വിശുദ്ധ യൗസേപ്പിന്റെ സഹായത്തോടെ നമുക്ക് അവരുടെ സുഹൃത്തുക്കളാകുവാനും, ജീവിതത്തിൽ ഒരു താങ്ങാകുവാനും സാധിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
തിരുക്കുടുംബത്തിന്റെ സംരക്ഷകനും, ജീവിതത്തിൽ നല്ല ബന്ധങ്ങൾ കണ്ടെത്താനാകാതെ ധൈര്യവും ശക്തിയും നഷ്ടപ്പെട്ട് ഏകാന്തതയിൽ കഴിയുന്ന ആളുകൾക്ക് സംരക്ഷണവും തുണയും ഏകുന്ന വിശുദ്ധ യൗസേപ്പിനെക്കുറിച്ച് നവംബർ 24 ബുധനാഴ്ചത്തെ പൊതു കൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പഠിപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് പൊതു കൂടിക്കാഴ്ച (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടി നവംബർ 24-നുതന്നെ ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ്, വിശുദ്ധ യൗസേപ്പിന്റെ മാതൃകയിലും മാധ്യസ്ഥ്യത്തിലും മറ്റുള്ളവർക്ക് ജീവിതത്തിൽ താങ്ങായി മാറുവാനുള്ള നമ്മുടെ വിളിയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ എഴുതിയത്.
Related
Related Articles
തൂലിക മാറ്റിവച്ച് തെരുവില്‍ ഇറങ്ങിയ ധീരവനിത
അധോലകത്തെ മനുഷ്യര്‍ക്കു പ്രത്യാശയുടെ നവചക്രവാളം തുറന്ന ക്യാര അമിരാന്തെയെക്കുറിച്ച്. – ഫാദര്‍ വില്യം നെല്ലിക്കല്‍ അഗതികള്‍ക്ക് സാന്ത്വനമായ വനിത പത്രപ്രവര്‍ത്തകയുടെ തൂലിക മാറ്റിവച്ച് തെരുവിലേയ്ക്കിറങ്ങിയ ധീരവനിതയാണ് “നവചക്രവാളം”
ഫ്രാൻസിസ് പാപ്പാ: ക്രിസ്തുമസിനൊരുങ്ങുന്ന നാമെന്താണ് ചെയ്യേണ്ടത്?
ഫ്രാൻസിസ് പാപ്പാ: ക്രിസ്തുമസിനൊരു ങ്ങുന്ന നാമെന്താണ് ചെയ്യേണ്ടത്? വത്തിക്കാന്‍ : 2021 ഡിസംബർ 12 ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനയും ഒപ്പം നൽകിയ
വി .ജോൺപോൾ രണ്ടാമൻ പാപ്പ
നമ്മുടെ കാലഘട്ടത്തിലെ ലോകമനഃസാക്ഷിയുടെ സ്വരമായിരുന്നു വി .ജോൺപോൾ രണ്ടാമൻ പാപ്പ . സത്യത്തിനും നീതിക്കും ധർമ്മത്തിനും വേണ്ടി അദ്ദേഹം ശബ്ദമുയർത്തി .ഇന്ന് അദ്ദേഹത്തിന്റെ തിരുനാൾ ദിവസം .ഏവർക്കും