കുട്ടികളുടെ ദിനവും തിരുബാലസഖ്യം ദിനവും 2022

കുട്ടികളുടെ ദിനവും
തിരുബാലസഖ്യം ദിനവും 2022
കൊച്ചി: വരാപ്പുഴ അതിരൂപതയില്‍ 2022 ലെ കുട്ടികളുടെ ദിനവും തിരുബാലസഖ്യ ദിനവും പോണേക്കര സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ വച്ച് ഫെബ്രുവരി 13-ാം തീയതി ഞായറാഴ്ച രാവിലെ എട്ടുമണിക്ക് സാഘോഷം നടത്തുകയുണ്ടായി. ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത വികാരി ജനറാല്‍ പെരിയ ബഹു. മോണ്‍. മാത്യു ഇലഞ്ഞിമിറ്റം മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലി മധ്യേ തിരി തെളിയിച്ചുകൊണ്ട് മോണ്‍സിഞ്ഞോര്‍ തിരുബാലസഖ്യ ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ സഭയുടെ സ്വത്താണെന്നും, അവരെ വിശ്വാസത്തിലും വിശുദ്ധിയിലും വളര്‍ത്തണമെന്നും അദേഹം പറഞ്ഞു. വരാപ്പുഴ അതിരൂപത മതബോധന ഡയറക്ടര്‍ ഫാ. വിന്‍സെന്റ് നടുവിലപറമ്പില്‍, ഇടവക വികാരി ഫാ. ജോര്‍ജ് കുറുപ്പത്ത് എന്നിവര്‍ ദിവ്യബലിക്ക് സഹകാര്‍മികത്വം വഹിച്ചു.
ദിവ്യബലിക്കു ശേഷം കുട്ടികളുടെ റാലി സംഘടിപ്പിച്ചു. അതില്‍ 150-ല്‍ പരം കുട്ടികള്‍ പങ്കെടുക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് വികാരി ഫാ. ജോര്‍ജ് കുറുപ്പത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി മതബോധന വിഭാഗം അച്ചനെകൊണ്ട് വൃക്ഷതൈ പള്ളിയുടെ മുറ്റത്ത് നട്ടു പിടിപ്പിച്ചു. ഫാ. വിന്‍സെന്റ് നടുവിലപ്പറമ്പില്‍ എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി. സഹവികാരി ഫാ. നിബിന് കുര്യാക്കോസ് കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്തു കൊണ്ട് തിരുബാലസഖ്യം ദിന ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു.
Related
Related Articles
ഫൊറോന സിനഡൽ ടീം രൂപീകരിച്ചു
ഫൊറോന സിനഡൽ ടീം രൂപീകരിച്ചു. കൊച്ചി : അതിരൂപതാ സിനഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ഫെറോനയിലെ സിനഡ് ടീമിന്റെ രൂപീകരണം ഫൊറോന വികാരി പെരിയ ബഹു. മോൺ.
ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, എന്ന സന്ദേശമാണ് ക്രിസ്തുവിൻ്റെ ഉയർപ്പ്: ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
കൊച്ചി: ഏറ്റവും ആദ്യം ഉയർപ്പു ഞായർ നമ്മെ പഠിപ്പിക്കുന്നത് ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം ഒരിക്കലും മരിക്കുകയില്ല എന്ന സത്യമാണ്. ഉത്ഥിതനായ ക്രിസ്തു നമ്മിൽ ജീവിക്കുമ്പോൾ നമ്മിൽ
‘സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി ‘ കൃഷി പാഠം- 2 : തൈകളുടെ പരിപാലനം
കൃഷിപാഠം – 2 കൊച്ചി : കഴിഞ്ഞ കുറിപ്പിൽ ഗ്രോബാഗിനു വേണ്ടി മണ്ണൊരുക്കുന്നതെങ്ങിനെ എന്നു പറഞ്ഞു. ഇനി തൈകളുടെ പരിപാലനത്തെക്കുറിച്ച് നോക്കാം. മണ്ണിൽ വളം മിക്സ്