കൃഷിപാഠം -1. മണ്ണൊരുക്കൽ – 25 ഗ്രോബാഗിനു വേണ്ടി.
Print this article
Font size -16+

മണ്ണൊരുക്കൽ .
25 ഗ്രോബാഗിനു വേണ്ടി.
കൊച്ചി : 10 ചട്ടി ചുവന്ന മണ്ണ്, പത്തു ചട്ടി മേൽമണ്ണ് എന്നിവകണ്ടെത്തി അതിൽ കുറച്ച് ഡോളോ മെറ്റ് വിതറി നനച്ചിടുക. 3 ദിവസം കഴിയുമ്പോൾ മണ്ണിളക്കി കൊടുത്ത് വീണ്ടും നനച്ചിടുക.
3 ദിവസം കഴിയുമ്പോൾ വീണ്ടും ഇളക്കിയെടുത്ത് അതിൽ 5 കിലോ മണ്ണിര കമ്പോസ്റ്റ്, 10 കിലോ ചാണകം.(ഉണക്കിപൊടിച്ചത് പാടില്ല ) ഒരു കിലോ എല്ലുപൊടി, ഒരു കിലോ വേപ്പിൻ പിണ്ണാക്ക് ഇവ ചേർത്ത് നന്നായി ഇളക്കി മറിച്ചു കൊടുത്ത് ഗ്രോബാഗിൽ മുക്കാൽ ഭാഗത്തോളം നന്നായി അമർത്തി നിറക്കുക.
മീഡിയം ബാഗിൽ രണ്ടു തൈകൾ നടാം.
തൈകൾ ഹൈബ്രീ ഡോ ,നാടനോ തിരഞ്ഞെടുക്കുക. ഏതു വിളയും 5 ബാഗങ്കിലും വേണം’ 5 ബാഗ് വെണ്ട, 5 ബാഗ് തക്കാളി, 5 ബാഗ് അച്ചിങ്ങ ,3 ബാഗ് പച്ചമുളക്, വഴുതന3 ബാഗ്, 2 ബാഗ് പീച്ചിങ്ങ, രണ്ടു ബാഗ് പടവലം എന്നിവ ആദ്യം പരീക്ഷിക്കൂ.
ഇവ ടെറസിലാണെങ്കിൽ ഇഷ്ടികയുടെ മുകളിൽ ചെടികൾക്ക് വളരാൻ ആവിശ്യമായ സ്ഥലം കിട്ടുന്ന രീതിയിൽ വയ്ക്കുക.താഴെയാണെങ്കിലും ഇങ്ങനെ തന്നെ വയ്ക്കുക.
ഷൈജു കേളന്തറ
In Association with Subhiksha keralam Suraksha Padhathi, Archdiocese of Verapoly.
|
Related
No comments
Write a comment
No Comments Yet!
You can be first to comment this post!