കൃഷിവകുപ്പിൻ്റെ സംസ്ഥാന അവാർഡ് കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൂനമ്മാവ് St. ജോസഫ് ബോയ്സ് ഹോസ്റ്റലിന്.
കൃഷിവകുപ്പിൻ്റെ സംസ്ഥാന അവാർഡ് കോട്ടുവള്ളി
ഗ്രാമപഞ്ചായത്തിലെ കൂനമ്മാവ് St. ജോസഫ് ബോയ്സ്
ഹോസ്റ്റലിന്.
കൊച്ചി : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ പച്ചക്കറി കൃഷി ചെയ്യു ന്നസംസ്ഥാനത്തെ ഏറ്റവുംമികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള പുരസ്ക്കാരം രണ്ടാം സ്ഥാനം കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൂനമ്മാവ് St. ജോസഫ് ബോയ്സ് ഹോസ്റ്റലിന്. 25000 രൂപയും പ്രശസ്തിപത്രവും ബോയ്സ് ഹോമിന് ലഭിക്കും. ബോയ്സ് ഹോസ്റ്റൽ ഡയറക്റ്റർ ഫാദർ സംഗീത് ജോസഫും ,നാൽപ്പതോളം കുട്ടികളും ചേർന്ന് പൊന്നുവിളയിക്കുകയായിരുന്നു. കൂനമ്മാവ് St. ഫിലോമിനാസ് ചർച്ച് അങ്കണത്തിലെ 5 ഏക്കർ തരിശു സ്ഥലത്ത് വിവിധങ്ങളായ പച്ചക്കറികൾ കൃഷി ചെയ്ത് മാതൃകയായി. മലയാളികളുടെ ഭക്ഷണത്തിൻ്റെ ഭാഗമായ എല്ലായിനം പച്ചക്കറികളും കൂനമ്മാവിൽ വിളയിച്ചു. പച്ചക്കറി കൃഷിക്കു പുറമേ കരനെൽ കൃഷി, ശീതകാല പച്ചക്കറി കൃഷി, മധുരക്കിഴങ്ങ് കൃഷി, ചെറു ധാന്യ കൃഷി കൂടാതെ കൈതാരം പൊക്കാളി പാടശേഖരത്തിൽ 10 ഏക്കർ പൊക്കാളി നെൽകൃഷി. ഓണക്കാലത്ത് 3 ഏക്കറിൽ പുഷ്പ്പ കൃഷി. എന്നിവ ചെയ്ത് വിജയിപ്പിച്ചു. ഹോസ്റ്റലിലെ ഭക്ഷണത്തിനു ശേഷം ബാക്കി വരുന്ന പച്ചക്കറികൾ കാഷ്യറില്ലാ കടയിലൂടെ ജനങ്ങളിലെത്തിക്കുന്നു. കാഷ്യറില്ലാ കടയിൽ നിന്നും ഇഷ്ടമുള്ള തുകയിട്ട് പച്ചക്കറികൾ എടുക്കാവുന്നതാണ്. വിലവിവരപട്ടികയോ കാഷ്യറോ ആരും കടയിൽ കാണില്ല. കാഷ്യറില്ലാകട 300 ദിവസം പിന്നിട്ടിരിക്കുകയാണ്. ബോയ്സ് ഹോം പരിസരത്തെ 4 ഏക്കർ സ്ഥലത്ത് വൃക്ഷായുർവേദ വിധിപ്രകാരമുള്ള പ്രകൃതി കൃഷിയും ചെയ്തു വരുന്നു. ബോയ്സ് ഹോമിലെ കുട്ടികളുടെ പ്രകൃതി കൃഷി കാണുവാൻ കേന്ദ്ര കൃഷിമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ബോയ്സ് ഹോമിൽ എത്തിയിരുന്നു. ഹോസ്റ്റലിലെ കുട്ടികൾ വിളയിച്ച പൊക്കാളി നെല്ലു കുത്തി അരിയാക്കി എൻ്റെ പൊക്കാളി എന്ന പേരിൽ വിപണിയിലിറക്കാൻ കഴിഞ്ഞു.പൊക്കാളി അവൽ ,പുട്ടുപൊടി എന്നിവയും വിപണിയിലെത്തിക്കുവാൻ കഴിഞ്ഞു. കോട്ടുവള്ളി കൃഷിഭവൻ നടപ്പിലാക്കിയ പദ്ധതി അധിഷ്ഠിത പച്ചക്കറി കൃഷിയും നടന്നു വരുന്നു. ഹോസ്റ്റലിൽ 30 പശുക്കളെ വളർത്തുന്നു .അതുവഴി അൻമ്പതോളം വീടുകളിൽ പാൽ എത്തിക്കുവാനും കഴിയുന്നു.കോട്ടുവള്ളി കൃഷിഭവൻ്റെ മേൽനോട്ടത്തിലാണ് കാർഷിക പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ചരിത്രത്തിലാദ്യമായാണ് കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ സംസ്ഥാന കാർഷിക പുരസ്ക്കാരം ലഭിക്കുന്നത്.
Related
Related Articles
മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ
മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : മാന്യമായി ജീവിക്കുക എന്നുള്ളത് ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണ്, അത്
നഗരത്തിലെ പോലീസിന്റെ സന്നദ്ധ സേവനത്തിന് ഒരു സ്നേഹസമ്മാനവുമായി ESSS
കൊച്ചി : കഴിഞ്ഞ ഒരു മാസക്കാലമായി സ്വയം മറന്ന് സമൂഹത്തിനു വേണ്ടി സന്നദ്ധ സേവനം നടത്തിക്കൊണ്ടിരിക്കുന്ന പോലീസ് സേനാങ്കങ്ങൾക്കു പഴ കിറ്റുമായി വരാപ്പുഴ അതിരൂപത സാമൂഹ്യ സേവന
വൈപ്പിൻ നിയോജകമണ്ഡല വികസന സെമിനാറിന് ഒരുക്കം: പ്രഥമ യോഗം സംഘടിപ്പിച്ചു
വൈപ്പിൻ നിയോജകമണ്ഡല വികസന സെമിനാറിന് ഒരുക്കം: പ്രഥമ യോഗം സംഘടിപ്പിച്ചു കൊച്ചി : വികസനത്തിന്റെ ഇരകൾ മാത്രമല്ല ഗുണഭോക്താക്കൾ ആകാനും സാധ്യതകൾ ഉണ്ടാകുന്ന തരത്തിൽ വരും