കെ.എം. റോയിയുടെ നിര്യാണം മാധ്യമ ലോകത്തിന് നികത്താനാവാത്ത നഷ്ടം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

കെ.എം. റോയിയുടെ നിര്യാണം

മാധ്യമ ലോകത്തിന്

നികത്താനാവാത്ത നഷ്ടം :

ആർച്ച്ബിഷപ്

കളത്തിപ്പറമ്പിൽ.

കൊച്ചി : പത്രപ്രവർത്തനത്തിന് പുറമെ പ്രഭാഷകനായും അധ്യാപകനായും നോവലിസ്റ്റായും അറിയപ്പെട്ടിരുന്നയാളാണ്   കെ എം റോയ്. പല പതിറ്റാണ്ടുകൾ ഇംഗ്ലീഷ് പത്രപ്രവർത്തനത്തിനും മലയാള പത്രപ്രവർത്തനത്തിനും കനപ്പെട്ട സംഭാവനകൾ നൽകിയ പ്രഗത്ഭ മാധ്യമപ്രവർത്തകനെയാണ് കെ എം റോയിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. പൊതു പ്രവർത്തനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും സംശുദ്ധി നിലനിർത്തണമെന്ന കാര്യത്തിൽ നിഷ്കർഷ ഉണ്ടായിരുന്ന കെ. എം റോയ്, തന്റെ ആ നിലപാട് എഴുത്തുകളിൽ ഏറെ പ്രതിഫലിപ്പിച്ചു. അത് സമൂഹത്തിന് ഏറെ മാർഗ്ഗനിർദ്ദേശമാവുകയും ചെയ്തു. 
നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് മോസ്റ്റ്‌ റവ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

18/09/2021
ERNAKULAM


Related Articles

ഫാ. വിൻസൻറ് വാരിയത്ത് എഴുതിയ പള്ളീലച്ചൻ എന്ന പുസ്തകത്തിന്റെ പ്രകാശനം ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു.

കൊച്ചി: പൗരോഹിത്യത്തിൻ്റെ കൃപാപൂരിതമായ ചൈതന്യവും സുവിശേഷ ധ്യാനങ്ങളുടെ ആഴവും ജീവിച്ചുകാണിച്ച ശ്രേഷ്ഠ വൈദികരുടെ സംഭാവനകൾ വിവിധ മേഖലകളിലുള്ള കേരള സമൂഹത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന് ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

“ഗ്രാത്തുസ് 2023” പൂർവ വിദ്യാർത്ഥിക്കൾക്ക് ആദരവ്

“ഗ്രാത്തുസ് 2023”  പൂർവ വിദ്യാർത്ഥിക്കൾക്ക് ആദരവ്.   കൊച്ചി : സെൻറ് ആൽബർട്ട്സ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു “ഗ്രാത്തുസ് 2023”. കോളേജ് മാനേജ്മെന്റിന്റെയും അലുംനി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ

മാര്‍. ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ  നിര്യാണത്തില്‍ അനുശോചിച്ചു.

കൊച്ചി : അജപാലകനായി ദീര്‍ഘകാലം സേവനം ചെയ്യുകയും ജാതിമതഭേദമെന്യേ ജനമസ്സുകളില്‍ സ്ഥാനം പിടിക്കുകയും ചെയ്ത ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ വിയോഗം രാജ്യത്തിനു തന്നെ തീരാനഷ്ടമാണെന്ന് വരാപ്പുഴ ആര്‍ച്ബിഷപ്പ് ഡോ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<