കെ.എം. റോയിയുടെ നിര്യാണം മാധ്യമ ലോകത്തിന് നികത്താനാവാത്ത നഷ്ടം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ
കെ.എം. റോയിയുടെ നിര്യാണം
മാധ്യമ ലോകത്തിന്
നികത്താനാവാത്ത നഷ്ടം :
ആർച്ച്ബിഷപ്
കളത്തിപ്പറമ്പിൽ.
കൊച്ചി : പത്രപ്രവർത്തനത്തിന് പുറമെ പ്രഭാഷകനായും അധ്യാപകനായും നോവലിസ്റ്റായും അറിയപ്പെട്ടിരുന്നയാളാണ് കെ എം റോയ്. പല പതിറ്റാണ്ടുകൾ ഇംഗ്ലീഷ് പത്രപ്രവർത്തനത്തിനും മലയാള പത്രപ്രവർത്തനത്തിനും കനപ്പെട്ട സംഭാവനകൾ നൽകിയ പ്രഗത്ഭ മാധ്യമപ്രവർത്തകനെയാണ് കെ എം റോയിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. പൊതു പ്രവർത്തനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും സംശുദ്ധി നിലനിർത്തണമെന്ന കാര്യത്തിൽ നിഷ്കർഷ ഉണ്ടായിരുന്ന കെ. എം റോയ്, തന്റെ ആ നിലപാട് എഴുത്തുകളിൽ ഏറെ പ്രതിഫലിപ്പിച്ചു. അത് സമൂഹത്തിന് ഏറെ മാർഗ്ഗനിർദ്ദേശമാവുകയും ചെയ്തു.
നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് മോസ്റ്റ് റവ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
18/09/2021
ERNAKULAM