കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യുവജന മാസാചരണത്തിന് ആരംഭം കുറിച്ചു
കെ.സി.വൈ.എം വരാപ്പുഴ
അതിരൂപതയുടെ നേതൃത്വത്തിൽ
യുവജന മാസാചരണത്തിന് ആരംഭം
കുറിച്ചു
കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യുവജന മാസാചരണത്തോടു അനുബന്ധിച്ച് അർപ്പിക്കപ്പെട്ട വി കുർബ്ബാനയ്ക്കു ഫാ. റൈഗൻ ഒസിഡി നേതൃത്വം നൽകി. തുടർന്ന് കെ.സി.വൈ.എം ൻ്റെ മൂവർണ്ണ പതാക കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ആഷ്ലിൻ പോൾ ഉയർത്തി. കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും കെ.സി.വൈ.എം മുൻ സംസ്ഥാന പ്രസിഡൻ്റുമായിരുന്ന കെ ജി മത്തായി മുഖ്യപ്രഭാഷണം നടത്തി.കെ.സി.വൈ.എം ഡയറക്ടർ റവ.ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി, യുവജന കമ്മീഷൻ ഡയറക്ടർ റവ.ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി സ്മിത ആൻ്റണി, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി ജോർജ് രാജീവ് പാട്രിക്ക്, ട്രഷറർ എഡിസൺ ജോൺസൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വരാപ്പുഴ അതിരൂപത യൂത്ത് കോഡിനേറ്റർ സിബിൻ യേശുദാസ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ ഹൈന വി എഡ്വിൻ, സോണാൽ സ്റ്റീവൻസൺ,ഷാ ബിൻ തദേവൂസ്,ഡീലി ട്രീസാ,വിനോജ് വർഗ്ഗീസ്,ടിൽവിൻ തോമസ്,അക്ഷയ് അലക്സ്,ഫിനിക്സ് ആന്റണി അലക്സ്, ജോയ്സൺ പി ജെ, ദിൽമ മാത്യു,ലെറ്റി എസ് വി,അരുൺ വിജയ്,മേഖല ഭാരവാഹികൾ എന്നിവർ പങ്കെടുത്തു
Related Articles
സഭാവാര്‍ത്തകള്‍ – 04. 02. 24.
സഭാവാര്‍ത്തകള്‍ – 04.02.24. വത്തിക്കാൻ വാർത്തകൾ വിദ്യാഭ്യാസം യുവജനതയെ പൂർണ്ണതയിലേക്ക് നയിക്കണം : ഫ്രാൻസിസ് പാപ്പാ. അമേരിക്കയിലെ നോത്ര് ദാം യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റിനെയും പ്രതിനിധിസംഘത്തെയും വത്തിക്കാനില്‍
വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ അംഗീകാരം: ശ്രീ. സാജൻ.കെ.ജോർജിന്
വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ അംഗീകാരം: ശ്രീ. സാജൻ.കെ.ജോർജിന് കൊച്ചി : വരാപ്പൂഴ അതിരൂപത ആലുവ സെൻറ് ഫ്രാൻസീസ്സ് സേവൃർ ഇടവകാംഗം ശ്രീ സാജൻ.കെ.ജോർജിന് വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ
വൃദ്ധസദനത്തിന് തറക്കല്ലിട്ടു
വൃദ്ധസദനത്തിന് തറക്കല്ലിട്ടു. കൊച്ചി. സി. എസ്.എസ്.ടി. സന്യാസ സഭ വല്ലാർപാടത്ത് നിർമ്മിക്കുന്ന വൃദ്ധസദനത്തിൻ്റെ ശിലാസ്ഥാപനം വല്ലാർപാടം ബസിലിക്ക റെക്ടർ റവ.ഡോ.ആൻ്റണി വാലുങ്കൽ നിർവ്വഹിച്ചു. കുടുംബബന്ധങ്ങളിൽ വന്നിരിക്കുന്ന