കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ലൂർദ് ആശുപത്രിക്ക്

കൺസ്യൂമർ പ്രൊട്ടക്ഷൻ

അവാർഡ് ലൂർദ് ആശുപത്രിക്ക്

കൊച്ചി: എറണാകുളം ജില്ലയിലെ മികച്ച ഉപഭോക്ത സേവനം നൽകുന്ന ആശുപത്രിക്കുള്ള അവാർഡ് വവരാപ്പുഴ അതിരൂപതാ സ്ഥാപനമായ ലൂർദ് ആശുപത്രിക്ക് ലഭിച്ചു. വിവരാവകാശ കൗൺസിൽ (ആർ ടി ഐ) ഏർപ്പെടുത്തിയ കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ, ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജുവിൽ നിന്നും ഏറ്റുവാങ്ങി.

ഗുണഭോക്താക്കളുടെ സമഗ്രമായ നന്മയ്ക്കുള്ള ആശുപത്രിയുടെ ഇടപെടലും ഉപഭോക്‌തൃ സൗഹൃദ സേവനങ്ങളും പരിഗണിച്ചാണ് ഈ അവാർഡ് നിർണയിക്കപ്പെട്ടത്. സേവനങ്ങളെക്കുറിച്ചും ഗുണനിലവാരത്തെക്കുറിച്ചും അറിയാനുള്ള ഗുണഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിലും ആശുപത്രി ശ്രദ്ധവഹിക്കുന്നു.

എറണാകുളം MLA ശ്രീ. വിനോദ്, തൃപ്പൂണിത്തുറ MLA ശ്രീ. കെ.ബാബു, സെന്റ് തെരെസാസ് കോളജ് ഡയറക്ടർ റവ.ഡോ.സിസ്റ്റർ വിനിത, കൊച്ചിൻ കോർപ്പറേഷൻ മുൻ ഡപ്യൂട്ടി മേയർ ശ്രീ. സാബു ജോർജ്ജ്, സെന്റ് ജോസഫ് ബി.എഡ് കോളജ് പ്രിൻസിപ്പൽ റവ.സിസ്റ്റർ ആൻസി, വിവരാവകാശ കൗൺസിൽ ഡയറക്ടർ ശ്രീ. പ്രിൻസ് തെക്കൻ, ജില്ലാ കൊ-ഓർഡിനേറ്റർ ജോസഫ് വർഗ്ഗിസ് വെളിയത്ത്, അഡ്വ. എ.ഡി.ബെന്നി എന്നിവർ പങ്കെടുത്തു.


Related Articles

പിറന്ന മണ്ണിലെ അഭയാർത്ഥികൾ

  2019 നവംബർ 1 കൊച്ചി :  12 വർഷത്തിൽ ഒരിക്കൽ നമ്മുടെ മൂന്നാർ മലനിരകളിൽ നീലക്കുറിഞ്ഞി പൂക്കാറുണ്ട് , വൈകീയാണെങ്കിലും ഉള്ളിലുള്ള നന്മയെ പുറത്തെടുക്കാൻ പ്രകൃതി

ദൈവദാസി മദര്‍ ഏലീശ്വയുടെ 109-ാം ചരമ വാര്‍ഷികാനുസ്മരണം:2022 ജുലൈ 18-ന് ആചരിച്ചു

ദൈവദാസി മദര്‍ ഏലീശ്വയുടെ 109-ാം ചരമ വാര്‍ഷികാനുസ്മരണം : 2022 ജുലൈ 18-ന് ആചരിച്ചു.   കൊച്ചി:  ദൈവദാസി മദര്‍ ഏലീശ്വയുടെ 109-ാം ചരമ വാര്‍ഷികം വരാപ്പുഴ

വരാപ്പുഴ അതിരൂപത വൈദീകരുടെ തുടർ പരിശീലന യോഗം നടത്തി

വരാപ്പുഴ അതിരൂപത വൈദീകരുടെ തുടർ പരിശീലന യോഗം നടത്തി.   കൊച്ചി : വരാപ്പുഴ അതിരൂപതാ കുടുംബ വിശുദ്ധീകരണ വർഷത്തോടനുബന്ധിച്ച് ആശിർ ഭവൻ പാസ്റ്ററൽ സെന്ററിൽ വച്ച്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<