ആശിസ് സൂപ്പർ മെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശിർവാദകർമ്മവും നിർവ്വഹിച്ചു
ആശിസ് സൂപ്പർ
മെർക്കാത്തോയുടെ നവീകരിച്ച
ഷോറൂമിന്റെ ഉത്ഘാടനവും
ആശിർവാദകർമ്മവും
നിർവ്വഹിച്ചു.
കൊച്ചി : വരാപ്പുഴ അതിരൂപതയുടെ സ്ഥാപനമായ ആശിസ് സൂപ്പർമെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശീർവാദകർമ്മവും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നിർവഹിച്ചു..
വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, ആശിസ് ഡയറക്ടർ ഫാ. സോജൻ മാളിയേക്കൽ, ജുഡീഷ്യൽ വികാർ ഫാ. ലിക്സൺ അസ്വേസ്, ആശിസ് അഡ്മിനിസ്ട്രേറ്റർ ഫാ. ബെൻസൺ ആലപ്പാട്ട്, ഫാ. ഡിനോയ് റിബേര, കത്തീഡ്രൽ വികാരി ഫാ. പീറ്റർ കൊച്ചുവീട്ടിൽ, ഫാ. ആന്റണി ഹാഷ്ബിൻ കാടംപറമ്പിൽ, സിസ്റ്റേഴ്സ്, ആശിസ് സ്റ്റാഫ് അംഗങ്ങൾ, മറ്റു പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
എറണാകുളം ഷൺമുഖം റോഡിൽ നിന്നും ബ്രോഡ് വേയിൽ നിന്നും ആശിസ് സൂപ്പർ മാർക്കറ്റിലേക്ക് പ്രവേശിക്കാവുന്ന രീതിയിൽ വിശാലമായ ഷോറൂമാണ് ഒരുക്കിയിരിക്കുന്നത്.
മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന സമ്മാന പദ്ധതിയിലെ നവംബർ മാസത്തെ വിജയി ശ്രീമതി ശാന്തയ്ക്ക് അഭിവന്ദ്യ പിതാവ് സമ്മാനവും കൈമാറി.