ഗാർഹിക തൊഴിലാളികൾ വനിത ദിനം ആഘോഷിച്ചു.
ഗാർഹിക തൊഴിലാളികൾ
വനിത ദിനം ആഘോഷിച്ചു.
കൊച്ചി : കേരള ലേബർ മൂവ്മെന്റ് ( കെ എൽ എം) വരാപ്പുഴ അതിരൂപത സമിതിയുടെ കീഴിലുള്ള തൊഴിലാളി ഫോറങ്ങളിൽ ഒന്നായ കേരള ഡൊമസ്റ്റിക് വർക്കേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ലോക വനിത ദിനം ആഘോഷിച്ചു. എറണാകുളം സോഷ്യൽ സർവ്വിസ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ റവ.ഫാ. മാർട്ടിൻ അഴിക്കകത്ത് ഉദ്ഘാടനം ചെയ്തു. കെ ഡി ഡബ്ലു എഫ് അതിരൂപത പ്രസിഡന്റ് ശ്രീമതി ഫ്രാൻസിസ്ക്ക ദാസ് അദ്യ ക്ഷയായിരുന്നു. കെ എൽ എം സംസ്ഥാന പ്രസിഡന്റ് ശ്രീ. ബാബു തണ്ണിക്കോട്ട്, കെ ഡി ഡബ്ലൂ എഫ് സംസ്ഥാന പ്രസിഡന്റ് ശ്രീമതി ഷെറിൻ ബാബു, കെ എൽ എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് ബിജു പുത്തൻപുരക്കൽ, ജനറൽ സെക്രട്ടറി സജി ഫ്രാൻസിസ് , ആനി ജോഷി, ഷൈലജ, ബിന്ദു കെ.സി, ഫിലോമിന ജോസഫ് , സിന്ധു , ഗ്രേസി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഗാർഹിക തൊഴിലാളികളുടെ വിവിധ കലാപരിപാടികൾ നടന്നു.
Related
Related Articles
പരിശുദ്ധ വല്ലാർപാടത്തമ്മയുടെ 500 വർഷം പഴക്കമുള്ള തിരുച്ചിത്രം പുന:പ്രതിഷ്ഠയ്ക്കായി അൾത്താരയിലേക്ക്
പരിശുദ്ധ വല്ലാർപാടത്തമ്മയുടെ 500 വർഷം പഴക്കമുള്ള തിരുച്ചിത്രം പുന:പ്രതിഷ്ഠയ്ക്കായി അൾത്താരയിലേക്ക് വല്ലാർപാടം: ചരിത്രപ്രസിദ്ധമായ വല്ലാർപാടം ബസിലിക്കയുടെ പ്രധാന അൾത്താരയിൽ സ്ഥാപിച്ചിരുന്ന 500 വർഷങ്ങൾക്ക് മേൽ പഴക്കമുള്ള പരിശുദ്ധ
സ്ത്രീധനപീഡനങ്ങൾ: വനിതാകമ്മീഷനെ മാത്രം സമീപിക്കുന്നത് കൊണ്ട് എന്ത് കാര്യം ?
സ്ത്രീധനപീഡനങ്ങൾ: വനിതാകമ്മീഷനെ മാത്രം സമീപിക്കുന്നത് കൊണ്ട് എന്ത് കാര്യം ? നേരിട്ട് കേസ് എടുക്കാവുന്ന തരത്തിലുള്ള ക്രിമിനൽ കുറ്റങ്ങൾ നടന്നുവെന്ന് അറിവ് കിട്ടിയാൽ പോലീസ് സ്വമേധയാ
കോവിഡ് 19 ന്റെ സ്വാധീനം- പഠന റിപ്പോർട്ട് തയ്യാറായി.
കോവിഡ് 19 ന്റെ സ്വാധീനം- പഠന റിപ്പോർട്ട് തയ്യാറായി. കൊച്ചി : കോവിഡ് 19 ന്റെ സ്വാധീനം ക്രിസ്തീയ കുടുംബബന്ധങ്ങളിലും വിശ്വാസ ജീവിതത്തിലും എന്ന വിഷയത്തെ