ജൂബിലി ദമ്പതി സംഗമം സംഘടിപ്പിച്ചു
ജൂബിലി ദമ്പതി സംഗമം
സംഘടിപ്പിച്ചു.
കൊച്ചി:സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഈറ്റില്ലമാണ് കുടുംബമെന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു.
എറണാകുളം പാപ്പാളി ഹാളില്‍ 2022 ഡിസംബര്‍ 11-ാം തീയതി ഞായറാഴ്ച നടന്ന വരാപ്പുഴ അതിരൂപത ജൂബിലി ദമ്പതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിച്ച് പ്രാര്‍ത്ഥിച്ചും പരസ്പരം പങ്കുവച്ചും വളര്‍ന്ന കുടുംബങ്ങളിലെ മക്കള്‍ സമൂഹത്തിന് മുതല്‍ കൂട്ടായിരിക്കുമെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. സംഗമത്തിൽ എത്തിയ ദമ്പതികള്‍ വിവാഹ ഉടമ്പടി നവീകരിച്ചു. ആര്‍ച്ച് ബിഷപ്പും, വികാരി ജനറൽ മോണ്‍. മാത്യു ഇലഞ്ഞിമറ്റവും ദമ്പതികള്‍ക്ക് ഉപഹാരം നല്കി ആദരിച്ചു. ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതി സ്വാഗതം ആശംസിച്ചു. റവ.ഡോ. ജോഷി മയ്യാറ്റില്‍ ദമ്പതികള്‍ക്ക് ക്ലാസ് നയിച്ചു. പി. ജെ ആന്റണി സ്മാരക അവാർഡ് കരസ്ഥമാക്കിയ നാടക സിനിമ അഭിനയ പ്രതിഭ പൗളി വല്‍സനെയും, മാനേജ്‌മെന്റില്‍ പിഎച്ച്ഡി കരസ്ഥമാക്കിയ ഷാജി പഴനിലത്തിനേയും സംഗമത്തില്‍ ആദരിച്ചു. ജനറല്‍ കണ്‍വീനര്‍ സേവ്യര്‍ ചക്കനാട്ട്, കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജോസഫിന്‍, ജോബി തോമസ് എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി 930 ദമ്പതികള്‍ സംഗമത്തില്‍ പങ്കെടുത്തു.
Related Articles
കത്തീഡ്രലിൽ അന്ത്യവിശ്രമംകൊള്ളുന്ന വൈദിക മേലധ്യക്ഷന്മാർ
കത്തീഡ്രലിൽ അന്ത്യവിശ്രമംകൊള്ളുന്ന വൈദിക മേലധ്യക്ഷന്മാർ കൊച്ചി : വരാപ്പുഴ അതിരൂപതയുടെ ഭദ്രാസന ദേവാലയമായ സെൻറ് ഫ്രാൻസിസ് അസ്സിസി കത്തീഡ്രലിലാണ് അതിരൂപതയെ സുധീരം നയിച്ചിരുന്ന പുണ്യശ്ലോകന്മാരായ വൈദിക
ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത, മാനുഷിക മൂല്യങ്ങൾ മുറുകെപിടിച്ച ഇടയൻ: ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി : മാർത്തോമാ സഭാ തലവൻ ഡോ . ജോസഫ് മാർത്തോമാ മെത്രാപോലിത്ത മാനുഷിക മൂല്യങ്ങൾ മുറുകെ പിടിച്ച വലിയ ഇടയൻ ആയിരുന്നു എന്ന് വരാപ്പുഴ
സഭാ വാർത്തകൾ – 18.06.23
സഭാ വാർത്തകൾ – 18.06.23 വത്തിക്കാന്‍ വാര്‍ത്തകള്‍ ദരിദ്രരില്‍ യേശുവിന്റെ മുഖം ദര്‍ശിക്കണം: ഫ്രാന്‍സിസ് പാപ്പാ. ദരിദ്രരായ ആളുകളെ സ്മരിച്ചുകൊണ്ടും, അവരെ ലോകത്തിനു എടുത്തു കാണിച്ചുകൊണ്ടും