ജൂബിലി സ്മാരകത്തിന് തറക്കല്ലിട്ടു.

ജൂബിലി സ്മാരകത്തിന്

തറക്കല്ലിട്ടു.

 

കൊച്ചി :  വല്ലാർപാടം പള്ളിയുടെ മഹാ ജൂബിലി സ്മാരകമായി തീർത്ഥാടകർക്ക് താമസ സൗകര്യത്തിനായി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാ സ്ഥാപനകർമം വരാപ്പുഴ അതിരൂപത ആർച്ചുബിഷപ്പ് മോസ്റ്റ് റവ.ഡോ.ജോസഫ് കളത്തി പറമ്പിൽ നിർവഹിച്ചു. ചടങ്ങിൽ ബസിലിക്ക റെക്ടർ റവ.ഡോ. ആന്റണി വാലുങ്കൽ, ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ. ഡിനോയ് റിബേര, ഫാ. നിജു ജോസഫ് , സഹവികാരിമാരായ ഫാ. മിഥുൻ ജോസഫ് ചെമ്മായത്ത്, ഫാ. സിനു ചമ്മണിക്കോടത്ത്, ഫാ.ആന്റണി ഫ്രാൻസിസ് മണപ്പറമ്പിൽ മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിഎസ് അക്ബർ, സിസ്റ്റർ സലോമി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് എൽസി ജോർജ് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ ജോൺ എന്നിവരും സന്നിഹിതരായിരുന്നു.
തുടർന്ന് കുടുംബ വിശുദ്ധീകരണ വർഷത്തോടനുബന്ധിച്ച് ബസിലിക്കയിൽ നടത്തുന്ന മൂന്ന് ദിവസത്തെ ബൈബിൾ കൺവെൻഷന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. 1524ൽ സ്ഥാപിതമായ വല്ലാർപാടം പള്ളിയുടെ മഹാ ജൂബിലി ആഘോഷങ്ങൾ 2024 വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്.


Related Articles

ആത്മ വിശുദ്ധികരണത്തിന്റെ കാലഘട്ടമാണ് നോമ്പുകാലം: ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

ആത്മ വിശുദ്ധികരണത്തിന്റെ കാലഘട്ടമാണ് നോമ്പുകാലം: ഡോ.ജോസഫ് കളത്തിപ്പറമ്പിൽ   കൊച്ചി : വരാപ്പുഴ അതിരൂപത കുടുംബ വിശുദ്ധികരണ വർഷമായി ആചരിക്കുന്ന ഈ വർഷത്തിലെ നോമ്പുകാലം ഏറെ പ്രാധാന്യമുള്ളതാണെന്ന്

പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യം – കൂട്ടായ പ്രയത്നം ആശ്വാസമായി: KLCA

പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യം – കൂട്ടായ പ്രയത്നം ആശ്വാസമായി : KLCA കൊച്ചി- പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ  സംസ്ഥാന സർക്കാർ ആഴ്ചകൾക്കു മുന്നേ തന്നെ ഒരുക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും

മോണ്‍ .ഇമ്മാനുവേല്‍ ലോപ്പസ് ഇനി ദൈവദാസരുടെ ഗണത്തില്‍ : നാമകരണനടപടികൾക്ക് തുടക്കമായി.

മോണ്‍. ഇമ്മാനുവേല്‍ ലോപ്പസ് ഇനി ദൈവദാസരുടെ  ഗണത്തില്‍: നാമകരണനടപടികൾക്ക് തുടക്കമായി.     കൊച്ചി : 2023 ജൂലൈ 19, ബുധൻ, വൈകിട്ട് 4ന്  മോൺ. ഇമ്മാനുവൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<