എന്റെ ബൈബിൾ പദ്ധതി :101 ദിവസം കൊണ്ട് പുതിയ നിയമം എഴുതി തീർത്ത് ബിന്ദു ടീച്ചർ.
എന്റെ ബൈബിൾ പദ്ധതി : 101
ദിവസം കൊണ്ട് പുതിയ
നിയമം എഴുതി തീർത്ത് ബിന്ദു
ടീച്ചർ.
കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷനും ബൈബിൾ കമ്മിഷനും സംയുക്തമായി സംഘടിപ്പിച്ച എന്റെ ബൈബിൾ പദ്ധതിയുടെ ഭാഗമായി പാലാരിവട്ടം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഇടവകാംഗവും മതബോധനാദ്ധ്യാപികയുമായ ആറ്റുപുറം ബിന്ദു 101 ദിവസം കൊണ്ട് പുതിയ നിയമത്തിന്റെ കൈയ്യെഴുത്തു പ്രതി പൂർത്തിയാക്കി. തന്റെ തയ്യൽ ജോലിയുടെ ഇടയിലും രാത്രിയിലുമൊക്കെയായിട്ടാണ് ബിന്ദു ടീച്ചർ വിശുദ്ധ ഗ്രന്ഥം എഴുതിയത്. നാൽപ്പത്തിയേഴ് പേനകളാണ് പുതിയ നിയമം എഴുതി തീർക്കുവനായി വേണ്ടി വന്നത്. ചെറുപ്പത്തിൽ ഇഷ്ടപ്പെട്ട വചനങ്ങൾ എഴുതി വയ്ക്കുന്ന ശീലമുണ്ടായി രുന്ന തനിക്കു പുതിയ നിയമം എഴുതിത്തർത്തപ്പോൾ എന്തന്നില്ലാത്ത സന്തോഷം അനുഭവിക്കുന്നുവെന്നും ബിന്ദു ടീച്ചർ പറയുന്നു. പുതിയ നിയമം- കയ്യെഴുത്ത് പ്രതി ഇടവക വികാരി ഫാ. ജൂഡിസ് പനക്കലിന് കൈമാറി.
വരാപ്പുഴ അതിരൂപതയിലെ എല്ലാ മതബോധനാദ്ധ്യാപകരും വിദ്യാർത്ഥികളും ഈ വർഷം വചനം പഠിക്കുന്നതിന്റെ ഭാഗമായിട്ടാണ് എന്റെ ബൈബിൾ എന്ന പേരിൽ പുതിയ നിയമം തങ്ങളുടെ കൈയ്യക്ഷരത്തിൽ എഴുതി കൊണ്ടിരിക്കുന്നത്. പുതിയ നിയമം എഴുതി തീർക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 250 പേർക് വീഗാലാൻഡിലേക്ക് ടിക്കറ്റ് ആണ് സമ്മാനമായി നൽകുന്നത്.. ബിന്ദു ടീച്ചറിന്റെ ഈ പ്രയത്നം മറ്റുള്ളവർക്കും ഒരു പ്രചോദനമായി തീരട്ടെയെന്ന് അതിരൂപത മതബോധനകമ്മീഷൻ ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലപറമ്പിൽ പറഞ്ഞു..