ജെ ബി കോശി കമ്മീഷൻ ശുപാർശകൾ ഗുണഭോക്താക്കളുമായി ചർച്ച ചെയ്തു അടിയന്തരമായി നടപ്പിലാക്കണം : കെഎൽസിഎ

ജെ ബി കോശി കമ്മീഷൻ ശുപാർശകൾ

ഗുണഭോക്താക്കളുമായി ചർച്ച ചെയ്തു അടിയന്തരമായി

നടപ്പിലാക്കണം : കെഎൽസിഎ

 

കൊച്ചി: ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് ഉപകരിക്കുന്ന തരത്തിൽ ഓരോ വിഷയങ്ങളും ഗുണഭോക്താക്കളുമായി ചർച്ച ചെയ്തു അടിയന്തരമായി നടപ്പിലാക്കാൻ നടപടി ഉണ്ടാകണമെന്ന് കെഎൽസിഎ സംസ്ഥാന സമിതി. സർക്കാരിന് സമർപ്പിക്കപ്പെട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടിരിക്കുന്ന മറുപടി സമയബന്ധിതമായി ലഭ്യമാക്കി റിപ്പോർട്ടിലെ ശുപാർശങ്ങൾ നടപ്പിലാക്കണം. റിപ്പോർട്ട് പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണമെന്നും കൊച്ചിയിൽ ചേർന്ന കെഎൽസിഎ സംസ്ഥാന മാനേജിംഗ്
കൗൺസിൽ ആവശ്യപ്പെട്ടു.

കെഎൽസിഎ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ജെ ബി കോശി റിപ്പോർട്ടിന്റെ തുടർനടപടികൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച സംഘടിപ്പിച്ചു. കിൻഫ്ര ചെയർമാൻ സാബു ജോർജ് ഉദ്ഘാടനം ചെയ്തു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ് അധ്യക്ഷനായിരുന്നു.

സമുദായം നേരിടുന്ന വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് അഡ്വ. ഷെറി ജെ തോമസ് തയ്യാറാക്കി, ജനറൽ സെക്രട്ടറി ബിജു ജോസി പ്രസിദ്ധീകരിച്ച സമുദായികം – കൈപ്പുസ്തകം കെആർഎൽസിസി അസോസിയേറ്റ് ജനറൽ സെക്രട്ടറി റവ ഡോ ജിജു അറക്കത്തറ ട്രഷറർ രതീഷ് ആന്റണിക്ക് നൽകി പ്രകാശനം ചെയ്തു. ജെ ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ കെഎൽസിഎ സംസ്ഥാന വൈസ് പ്രസിഡന്റും കെസിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ ജസ്റ്റിൻ കരിപാട്ട്, ജാതി സെൻസസ് സംബന്ധിച്ച വിഷയങ്ങൾ സംസ്ഥാന വിദ്യാഭ്യാസ ഫോറം കൺവീനർ ജസ്റ്റിൻ ആന്റണിയും
തീര നിയന്ത്രണ വിജ്ഞാപനത്തെ കുറിച്ച് സംസ്ഥാന സാമൂഹിക – രാഷ്ട്രീയ ഫോറം കൺവീനർ ടി എ ഡാൽഫിനും തീരദേശ ഹൈവേ വിഷയത്തെ കുറിച്ച് സംസ്ഥാന കലാ കായിക സംസ്കാര ഫോറം കൺവീനർ
അനിൽ ഫ്രാൻസിസും മുതലപ്പൊഴിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കെ എൽ സി എ തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് പാട്രിക്ക് മൈക്കിളും സമുദായ സർട്ടിഫിക്കറ്റ് വിഷയത്തെ കുറിച്ച് നെയ്യാറ്റിൻകര രൂപത
ജനറൽ സെക്രട്ടറി വികാസ് കുമാർ എൻ വിയും ,ചെല്ലാനം ഫോർട്ടുകൊച്ചി കടൽഭിത്തി വിഷയത്തെക്കുറിച്ച്
ആലപ്പുഴ രൂപത ജനറൽ സെക്രട്ടറി സന്തോഷ് കൊടിയനാടും അവതരിപ്പിച്ചു.തുടർന്ന് ഈ വിഷയങ്ങളിൽ സമുദായംഗങ്ങൾ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും ചർച്ച ചെയ്തു.

ജെ ബി കോശി കമ്മീഷൻ ശുപാർശകൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ശ്രദ്ധ ക്ഷണിക്കൽ പരിപാടികൾ യൂണിറ്റ്, മേഖലാ, രൂപത, സംസ്ഥാന തലങ്ങളിൽ സംഘടിപ്പിക്കാനും തീരുമാനിച്ചു.


Related Articles

അധികാരത്തിലിരിക്കുന്നവരോട് സത്യം പറയാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാകണം ജേണലിസ്റ്റുകൾ-ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

അധികാരത്തിലിരിക്കുന്നവരോട് സത്യം പറയാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാകണം ജേണലിസ്റ്റുകൾ – ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.   കൊച്ചി : ഇന്നത്തെ സമൂഹത്തിൽഅധികാരികളുടെ മുൻപിൽ നിന്ന് സത്യം പറയാൻ ഉള്ള

ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്ൽ എം.ബി.എ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

വരാപ്പുഴ അതിരൂപതയുടെ പ്രശസ്തമായ സെന്റ് ആൽബർട്ട്സ് കോളേജിന്റെ മാനേജ്മെൻറ് വിഭാഗമായ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്ൽ എം.ബി.എ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൊച്ചി :  നമ്മുടെ ലത്തീൻ

അഭിമാനകരമായ നേട്ടം…..

അഭിമാനകരമായ നേട്ടം…   കൊച്ചി.  മലഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റിയിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ റിസേർച് സൂപ്പർവൈസറായി സെന്റ്. പോൾസ് കോളേജിലെ യു. ജി. സി ലൈബ്രറിയൻ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<