തടവിലാക്കപ്പെട്ട നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു : ജോയ് ചിറ്റിലപ്പള്ളി
തടവിലാക്കപ്പെട്ട നാവികരെ
മോചിപ്പിക്കണമെന്ന്
ആവശ്യപ്പെട്ടു : ജോയ് ചിറ്റിലപ്പള്ളി
ഡൽഹി : ഗിനിയയിൽ തടവിലാക്കിയ നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ഉപദേശക സമിതി അംഗം ജോയ് ചിറ്റിലപ്പള്ളി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. മലയാളിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി. മുരളീധരനുമായി ഫോണിൽ സംസാരിക്കുകയും എംബസികൾ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്നും കേന്ദ്ര സർക്കാർ എല്ലാ പദ്ധതികളും ഏകോപിപ്പിക്കുന്നുണ്ടെന്നും, പ്രതീക്ഷയോടെ കാത്തിരിക്കണമെന്നും അവരുടെ മോചനത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജോയ് ചിറ്റിലപ്പള്ളിയോട് പറഞ്ഞു. വരാപ്പുഴ അതിരൂപതയിലെ പാനായിക്കുളം ലിറ്റിൽ ഫ്ലവർ ഇടവകാംഗമാണ് ശ്രീ. ജോയ് ചിറ്റിലപ്പള്ളി
Related Articles
OREMUS – ഇംഗ്ലീഷ് പുസ്തക പ്രകാശനം നടത്തി
OREMUS – ഇംഗ്ലീഷ് പുസ്തക പ്രകാശനം നടത്തി കൊച്ചി : പ്രഥമദിവ്യകാരുണ്യ സ്വീകരണത്തിനും സ്ഥൈര്യലേപനത്തിനും വിവാഹ ഒരുക്കത്തിനും മറ്റു കൂദാശകള്‍ക്കും വേണ്ടി വരാപ്പുഴ അതിരൂപത മതബോധന
പിതാവേ അവരോട് ക്ഷമിക്കേണമേ
കൊച്ചി : സമര്‍പ്പിത ജീവിതത്തിന്റെ ആവശ്യകത എന്താണെന്ന് നവീന മാധ്യമങ്ങളിലൂടെ പരക്കെ വിമര്‍ശിക്കപെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഈ ആധുനിക യുഗത്തില്‍ സന്യാസ സഭാ നിയമങ്ങള്‍ പാലിക്കുന്നതില്‍
പൈതൃക വേഷധാരികളുടെ സംഗമം ശനിയാഴ്ച എറണാകുളത്ത്
പൈതൃക വേഷധാരികളുടെ സംഗമം ശനിയാഴ്ച എറണാകുളത്ത്. കൊച്ചി : കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിക്കുന്നവരുടെ