തടവിലാക്കപ്പെട്ട നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു : ജോയ് ചിറ്റിലപ്പള്ളി
തടവിലാക്കപ്പെട്ട നാവികരെ
മോചിപ്പിക്കണമെന്ന്
ആവശ്യപ്പെട്ടു : ജോയ് ചിറ്റിലപ്പള്ളി
ഡൽഹി : ഗിനിയയിൽ തടവിലാക്കിയ നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ഉപദേശക സമിതി അംഗം ജോയ് ചിറ്റിലപ്പള്ളി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. മലയാളിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി. മുരളീധരനുമായി ഫോണിൽ സംസാരിക്കുകയും എംബസികൾ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്നും കേന്ദ്ര സർക്കാർ എല്ലാ പദ്ധതികളും ഏകോപിപ്പിക്കുന്നുണ്ടെന്നും, പ്രതീക്ഷയോടെ കാത്തിരിക്കണമെന്നും അവരുടെ മോചനത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജോയ് ചിറ്റിലപ്പള്ളിയോട് പറഞ്ഞു. വരാപ്പുഴ അതിരൂപതയിലെ പാനായിക്കുളം ലിറ്റിൽ ഫ്ലവർ ഇടവകാംഗമാണ് ശ്രീ. ജോയ് ചിറ്റിലപ്പള്ളി