തീരം തീരവാസികള്‍ക്ക് അന്യമാക്കരുത് : കെ. എല്‍. സി. എ.

കൊച്ചി : തീരനിയന്ത്രണവിജ്ഞാപനം സംബന്ധിച്ച് തദ്ദേശവാസികളുടേയും, മത്സ്യത്തൊഴിലാളികളുടേയും നിരവധി വീടുകള്‍ അനധികൃതനിര്‍മ്മാണത്തിന്‍റെ പട്ടികയില്‍ അശാസ്ത്രീയമായി ഉള്‍പ്പെടുത്തിയതില്‍ കെ എല്‍ സി എ പ്രതിഷേധിച്ചു.  തീരവാസികള്‍ക്ക് തീരം അന്യമാക്കുന്ന ഒരു പദ്ധതികളും  തത്വത്തിൽ സ്വീകാര്യമല്ല. തീരനിയന്ത്രണവിജഞ്പാന പ്രകാരം അനധികൃതനിര്‍മ്മാണങ്ങളുടെ കണക്കില്‍ അശാസ്ത്രീയമായി ഉള്‍പ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെയും തദ്ദേശവാസികളുടെയും ഭവനങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ ക്രേന്ദ-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണം.
ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ പട്ടിക സമര്‍പ്പിക്കുന്നതിനു മുമ്പ് അതിന്‍റെ ശാസ്ത്രീയമായ ശരിതെറ്റുകള്‍  വിലയിരുത്തുകയും മറ്റ് വാസസ്ഥലങ്ങള്‍ ഇല്ലാത്ത മത്സ്യത്തൊഴിലാളികളുടെയും തദ്ദേശവാസികളുടെയും ഭവനങ്ങള്‍ ഒഴിവാക്കുകയും വേണം. സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി ബഡ്ജറ്റില്‍ പ്രഖ്യാപിക്കുകയും ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട വീടുകള്‍ പോലും അനധികൃതം എന്നു റിപ്പോര്‍ട്ടു നല്‍കുന്നതും ശരിയല്ല എന്ന് കെ എല്‍ സി എ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. 
ഇക്കാര്യത്തില്‍ തീരദേശപഞ്ചായത്തുകളില്‍ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധസദസ്സുകള്‍ സംഘടിപ്പിക്കും.  അതിന്‍റെ മുന്നോടിയായി  ആലപ്പുഴ കര്‍മ്മസദനില്‍ തീരദേശ പഞ്ചായത്തുകളിലെ നേതാക്കളുടെ ഒരു യോഗം ചേരും.  സുപ്രീം കോടതിയില്‍ പട്ടിക സമര്‍പ്പിക്കുന്നതിനു മുമ്പ് അതിന്‍റെ ശാസ്ത്രീയമായ ശരിതെറ്റുകള്‍  വിലയിരത്തി  മത്സ്യത്തൊഴിലാളികളുടെയും മറ്റ് വാസസ്ഥലങ്ങള്‍ ഇല്ലാത്ത തദ്ദേശവാസികളുടെയും ഭവനങ്ങള്‍ ഒഴിവാക്കണം എന്നാവശ്യപെപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി സമര്‍പ്പിക്കും എന്നും സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ പറഞ്ഞു. 

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<