തുല്യത പരീക്ഷയിലൂടെ പത്താംതരം പരീക്ഷയിൽ ഉന്നത വിജയം നേടി പാനായിക്കുളം ഇടവക
തുല്യത പരീക്ഷയിലൂടെ പത്താംതരം
പരീക്ഷയിൽ ഉന്നത വിജയം നേടി
പാനായിക്കുളം ഇടവക
കൊച്ചി : ഔപചാരിക വിദ്യാഭ്യാസം നേടാൻ അവസരം ലഭിക്കാത്തവർക്കും സാമൂഹിക സാമ്പത്തിക കാരണങ്ങളാൽ ഇടയ്ക്ക് വെച്ച് പഠനം നിർത്തേണ്ടി വന്നവർക്കും വിദ്യാഭ്യാസത്തിൻറെ ഗുണഫലങ്ങൾ ലഭ്യമാക്കാനുമായി കേരള സർക്കാരിൻറെ നേതൃത്വത്തിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിവരുന്ന ബഹുമുഖ തുടർ വിദ്യാഭ്യാസ പദ്ധതിയായ തുല്യത പരീക്ഷയിലൂടെ പത്താംതരം പരീക്ഷയിൽ പാനായിക്കുളം ലിറ്റിൽ ഫ്ലവർ ഇടവകയിലെ ആൻറണി ടിവി, റോബിൻ അലക്സ് , റോസ്ലിബെനഡിക്റ്റ്, മരിയ ,ജിജി വില്ല ,മിനി, ജിബിൻ ,ജോബി, പ്രിൻസി ജോബി , സുനി റോസ് ,സബേത്ത് , ജോസ് മേരി ,മേരി ദേവസ്സി ,മേരി ആൻറണി,എന്നിവർ ഉന്നത വിജയം കരസ്ഥമാക്കി. ജോണി സിറ്റി ,ആനി ബനഡിക്ട്, ബീന പ്രസാദ് ,നാസ് ബെനഡിക്ട് , ഷീമോൾ ,പ്രബീണ ജോൺസൺ, നീതു റോബർട്ട് ,ആദ്യ ടോമി,എന്നീ അധ്യാപകരാണ് ഇവർക്ക് പരിശീലനം നൽകിയത്. ഈ ആശയം മുന്നോട്ട് വെച്ച് ആരംഭകുറിച്ചത് റവ്. ഫാ.ജോളി ചക്കാലക്കലും വേണ്ട നിർദ്ദേശങ്ങൾ നൽകിയ വരാപ്പുഴ അതിരൂപത നവദർശനും ആണ്
Related
Related Articles
പിറന്ന മണ്ണിലെ അഭയാർത്ഥികൾ
കൊച്ചി : മൂലമ്പിള്ളി കുടിയിറക്കലിന് 2020 ഫെബ്രുവരി 6 ന് 12 വര്ഷം പൂർത്തിയാകുന്നു. കൊച്ചി നഗരം വികസനത്തിന്റെ ചിറകിലേറി പറക്കാൻ വേണ്ടി 2008 ഫെബ്രുവരി 6
ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ പ്രതിമ അനാഛാദനം ചെയ്തു
ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ പ്രതിമ അനാഛാദനം ചെയ്തു. കാക്കനാട് : വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ പ്രതിമ
ഇതും മതത്തിൻറെ പേരിലുളള വിവേചനം
കഴിഞ്ഞ 70 വർഷമായി തുടരുന്ന ഈ വിവേചനവും മതത്തിൻറെ പേരിൽ മാത്രമാണ്…