നാവികരുടെ മോചനം- ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കത്തയച്ചു.
![നാവികരുടെ മോചനം- ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കത്തയച്ചു.](https://keralavani.com/wp-content/uploads/2022/11/GINIYA.jpeg)
നാവികരുടെ മോചനം-
ആർച്ച് ബിഷപ്പ് ജോസഫ്
കളത്തിപ്പറമ്പിൽ കത്തയച്ചു.
കൊച്ചി: ഗിനിയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള 26 നാവികരുടെ മോചനത്തിനായി വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ വിദേശകാര്യ മന്ത്രി ഡോ.സുബ്രഹ്മണ്യൻ ജയശങ്കർ, സഹമന്ത്രി വി മുരളീധരൻ, ഗിനിയിലെ ഇന്ത്യൻ എംബസി ഹൈ കമ്മീഷണർ, നൈജീരിയയിലെ ഇന്ത്യൻ എംബസി ഹൈ കമ്മീഷണർ എന്നിവർക്ക് കത്തയച്ചു. നാവികരുടെ ഇപ്പോഴത്തെ ശാരീരിക മാനസിക അവസ്ഥയും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മുളവുകാട് സ്വദേശിയായ മിൽട്ടൺ ഡിക്കോത്തയുടെ ബന്ധുക്കളിൽ നിന്ന് നേരിട്ട് വിവരങ്ങൾ അറിയുക കൂടി ചെയ്യുകയും അതുൾപ്പെടെയുള്ള വിശദ വിവരങ്ങൾ ചൂണ്ടിക്കാണിച്ചാണ് എത്രയും പെട്ടെന്ന് മുഴുവൻ നാവികരുടെയും മോചനം സാധ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് കത്തയച്ചത്.