ദൈവദാസി മദര്‍ ഏലീശ്വയുടെ 109-ാം ചരമ വാര്‍ഷികാനുസ്മരണം:2022 ജുലൈ 18-ന് ആചരിച്ചു
ദൈവദാസി മദര്‍
ഏലീശ്വയുടെ 109-ാം ചരമ
വാര്‍ഷികാനുസ്മരണം :
2022 ജുലൈ 18-ന് ആചരിച്ചു.
കൊച്ചി: ദൈവദാസി മദര്‍ ഏലീശ്വയുടെ 109-ാം ചരമ വാര്‍ഷികം വരാപ്പുഴ സെന്റ് .ജോസഫ്‌സ് കോണ്‍വെന്റിന്റെ അങ്കണത്തില്‍ വച്ച് ജുലൈ 18-ന് 3 മണിക്ക് ആചരിച്ചു. കേരളത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട സന്ന്യാസിനീ സഭയുടെ സ്ഥാപികയായ ദൈവദാസി മദര്‍ ഏലീശ്വയുടെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന സ്മൃതിമന്ദിരത്തില്‍ വച്ച് നടത്തിയ പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. അഘോഷമായ സമൂഹ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചത് തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ അഭിവന്ദ്യ ക്രിസ്തുദാസ് രാജപ്പന്‍ പിതാവാണ്. ആമുഖ പ്രഭാഷണത്തില്‍ സ്തീകളെയും കുടുംബങ്ങളെയും ശാക്തീകരിക്കുന്നതിനായി അര്‍പ്പിക്കപ്പെട്ട ദൈവദാസി മദര്‍ ഏലീശ്വയുടെ വിശുദ്ധ ജീവിതം ഏവര്‍ക്കും മാതൃകയും പ്രചോദനവുമാണ് എന്ന് അഭിവന്ദ്യ പിതാവ് പറഞ്ഞു. ദിവ്യബലി മധ്യേ സുവിശേഷപ്രഘോഷണം നടത്തിയത് വരാപ്പുഴ അതിരൂപത വികാരി ജനറല്‍ വെരി റവ. മോണ്‍. മാത്യു ഇലഞ്ഞിമറ്റവും വചനപ്രഘോഷണം നടത്തിയത് ഫാ. യേശുദാസ് പഴമ്പിളളിയും ആണ്. ദൈവദാസി മദര്‍ ഏലീശ്വ കേരളക്കരയിലെ നവോത്ഥാന നായിക എന്ന വിഷയത്തില്‍ നടത്തിയ ഉപന്യാസ മത്സരത്തില്‍ എല്ലാ കുടുംബയൂണിറ്റുകളില്‍ നിന്നുമുള്ള അംഗങ്ങള്‍ പങ്കെടുത്തു. അവരില്‍ വിജയികളായവര്‍ക്ക് ദിവ്യബലിയ്ക്ക് ശേഷം അഭിവന്ദ്യ പിതാവും സി.റ്റി.സി.സുപ്പീരിയര്‍ ജനറല്‍ മദര്‍ സൂസമ്മയും ചേര്‍ന്ന് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
Related
Related Articles
ദുരന്ത ജാഗ്രത പ്രവർത്തനങ്ങൾ; കൊവിഡ്- 19 പശ്ചാത്തലത്തിൽ. വെബിനാർ നടത്തി
കൊച്ചി : കാലവർഷക്കെടുതി കേരളത്തിൽ അതിരൂക്ഷമായ സാഹചര്യത്തിൽ കേരളം ഇന്ന് നേരിടുന്ന പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ
ഡിഡാക്കെ 2023 അതിരൂപത മതാധ്യാപകസംഗമം
ഡിഡാക്കെ 2023: അതിരൂപതമതാധ്യാപകസംഗമം. കൊച്ചി. വരാപ്പുഴ അതിരൂപത മതാധ്യാപക സംഗമം ഡിഡാക്കെ 2023 മെയ് 28 രാവിലെ 9 മണി മുതൽ 4 മണി വരെ എറണാകുളം
മണ്ണിലും മട്ടുപ്പാവിലും കൃഷിക്ക് ഒരുങ്ങി വരാപ്പുഴ അതിരൂപത
കൊച്ചി: വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന “സുഭിക്ഷ കേരളം സുരക്ഷാപദ്ധതി ” യുടെ അതിരൂപതാതല പ്രവർത്തന ഉദ്ഘാടനം 2020 ജൂൺ നാലാം തീയതി കലൂർ, പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിൽ