പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ സ്വീകരിച്ച് നിങ്ങള്‍ നവ ശക്തി ആര്‍ജ്ജിക്കുക : ആര്‍ച്ച് ബിഷപ്പ് കളത്തിപറമ്പില്‍

പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ സ്വീകരിച്ച് നിങ്ങള്‍ നവ ശക്തി ആര്‍ജ്ജിക്കുക :  ആര്‍ച്ച് ബിഷപ്പ് കളത്തിപറമ്പില്‍.

കൊച്ചി :    വരാപ്പുഴ അതിരൂപതയുടെ ഭദ്രാസന ദൈവാലയമായ സെന്റ്. ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വച്ച്  ഏപ്രിൽ എട്ടാം തീയതി തിങ്കളാഴ്ച  നടന്ന ശുശ്രൂഷ പട്ട ദാന കര്‍മ്മ ചടങ്ങില്‍ മുഖ്യകാര്‍മ്മികനായ വരാപ്പുഴ അതിരൂപത മെത്രാപോലിത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് ശുശ്രൂഷ പദവിയിലേക്ക് ഉയര്‍ക്കപെടുന്ന ഡീക്കന്‍മാര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് ഇപ്രകാരം പറഞ്ഞത്. നിര്‍മ്മല മനസ്സാക്ഷിയോടെ വിശ്വാസ രഹസ്യങ്ങള്‍ മുറുകെ പിടിക്കണമെന്നും, തങ്ങളെ തന്നെ എല്ലാവരുടെയും ശുശ്രൂഷയ്ക്കായി സമര്‍പ്പിക്കണമെന്നും അഭിവന്ദ്യ പിതാവ്കൂട്ടിച്ചേര്‍ത്തു.

വരാപ്പുഴ അതിരൂപതയിലെ ബ്രദര്‍. ജാറ്റിന്‍ ജോയി, ബ്രദര്‍. മിക്‌സണ്‍ റാഫേല്‍, ഹെറാള്‍ഡ്‌സ് ഓഫ് ഗുഡ് ന്യൂസ് സന്യസ്തസഭയിലെ അംഗമായ ബ്രദര്‍. സെബിന്‍ സേവ്യര്‍ (ആലപ്പുഴ രൂപത) എന്നിവരാണ് അഭിവന്ദ്യ ജോസഫ് കളത്തിപറമ്പില്‍ പിതാവില്‍ നിന്നും ഡീക്കന്‍ പട്ടംസ്വീകരിച്ചത്.


Related Articles

പിറന്ന മണ്ണിലെ അഭയാർത്ഥികൾ

  2019 നവംബർ 1 കൊച്ചി :  12 വർഷത്തിൽ ഒരിക്കൽ നമ്മുടെ മൂന്നാർ മലനിരകളിൽ നീലക്കുറിഞ്ഞി പൂക്കാറുണ്ട് , വൈകീയാണെങ്കിലും ഉള്ളിലുള്ള നന്മയെ പുറത്തെടുക്കാൻ പ്രകൃതി

വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിനം കൊണ്ടാടി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിനം കൊണ്ടാടി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കെ.സി.വൈ.എം ൻ്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ

ലഹരി വിരുദ്ധ സന്ദേശ മാരത്തണുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

ലഹരി വിരുദ്ധ സന്ദേശ മാരത്തണുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത.   കൊച്ചി :  ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ മാരത്തൺ വരാപ്പുഴ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<