വഴിയോര യാത്രക്കാര്‍ക്കായി തണ്ണീര്‍ പന്തലുകള്‍ രൂപീകരിക്കുക – ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍
വഴിയോര യാത്രക്കാര്‍ക്കായി തണ്ണീര്‍ പന്തലുകള്‍ രൂപീകരിക്കുക – ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍
കൊച്ചി : അമിതമായ ചൂടുള്ള ഈ കാലാവസ്ഥയില്‍ നമ്മുടെ ഓരോ ദൈവാലയത്തിന്റെയും പ്രത്യേകിച്ച് നഗരപ്രാന്തങ്ങളിലുള്ള ദൈവാലയങ്ങളുടെ മുന്‍പിലോ പൊതു കവലയിലോ കുടുംബ യൂണിറ്റ് ഭാരവാഹികളുടെയും യുവജനങ്ങളുടെയും സംയുക്ത സഹകരണത്തോടുകൂടി വഴിയോര യാത്രക്കാര്‍ക്കായി തണ്ണീര്‍ പന്തലുകള്‍ രൂപീകരിക്കണമെന്നും, നാരങ്ങാവെള്ളം, ശുദ്ധമായ മോരുവെള്ളമൊക്കെ സൗജന്യമായി കൊടുക്കണമെന്നും കളത്തിപറമ്പില്‍ പിതാവ് ആഹ്വാനം ചെയ്തു. അത് നമ്മള്‍ സമൂഹത്തിന് നല്‍കുന്ന നല്ലൊരു മാതൃകയും നന്മയുടെ ഉദാഹരണവും ആകുമെന്നും, സാധിക്കുന്ന വിധം എല്ലാവരും ഈ പദ്ധതികളുമായി സഹകരിച്ചുകൊണ്ട് നല്ലൊരു മാതൃക സമൂഹത്തിന് നല്‍കാന്‍ ശ്രമിക്കണമെന്ന് പിതാവ് സ്‌നേഹപൂര്‍വ്വം അറിയിച്ചു