വചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ മതബോധന വിദ്യാര്‍ഥി – ആഗ്‌നസ് ബോണി സോസ.
വചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ മതബോധന വിദ്യാര്‍ഥിനി – ആഗ്‌നസ് ബോണി സോസ.
കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന വിഭാഗം സംഘടിപ്പിച്ച ദൈവദാസന്‍ മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് 2024 ഗ്രൂപ്പ് B വിഭാഗത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹയായ ആഗ്‌നസ് ബോണി സോസ തനിക്ക് ലഭിച്ച സമ്മാനം – വിദേശനാട് സന്ദര്‍ശിക്കാനുള്ള ഫ്ൈളറ്റ് ടിക്കറ്റ്, രണ്ടാം സമ്മാനം ലഭിച്ച ആന്‍ മരിയയ്ക്ക് നല്‍കി മാതൃകയായി. 2023-ല്‍ നടത്തിയ ബൈബിള്‍ ക്വിസില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹയായ ആഗ്‌നസ് 2024 മെയ് 7-ാം തീയതി വിദേശനാട് സന്ദര്‍ശനത്തിന് പോകുകയാണ് . മാനാട്ടുപുറം തിരുഹൃദയ ദേവാലയ ഇടവകാംഗമായ തേറാക്കല്‍ ബോണി സോസയുടെയും , സിമി റോഡ്രിക്‌സ് ന്റെയും മകളാണ് ആഗ്‌നസ് ബോണി സോസ.