പാപ്പാ : യൂറോപ്പിന്റെ ഒരു നവമുഖം ലോകത്തിന് നൽകുക

പാപ്പാ : യൂറോപ്പിന്റെ ഒരു നവമുഖം

ലോകത്തിന് നൽകുക

വത്തിക്കാന്‍ : എല്ലാവരേയും ഉൾക്കൊള്ളുന്ന, അറിവുള്ള, അവർക്കു ചുറ്റും നടന്നു കൊണ്ടിരിക്കുന്ന ബോധരഹിതമായ യുദ്ധങ്ങൾ പോലുള്ള അക്രമത്തെ തള്ളിപ്പറയാൻ ധൈര്യമുള്ള യൂറോപ്പിന്റെ ഒരു പുതിയ മുഖം ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കാൻ ഫ്രാൻസിസ് പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു. ചെക് റിപ്പബ്ളിക്കിലെ പ്രാഗിൽ ജൂലൈ 11 മുതൽ 13 വരെ നടക്കുന്ന യൂറോപ്യൻ യൂണിയൻ യുവജന  സമ്മേളനത്തിന്  പരിശുദ്ധ പിതാവ്  നൽകിയ സന്ദേശത്തിലാണ്  ഇങ്ങനെ  ആഹ്വാനം ചെയ്തത്  .  എല്ലായ്പ്പോഴും മറ്റുള്ളവരെ സഹായിക്കുകയും, സ്വീകരിക്കുകയും, പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുന്ന വിധത്തിൽ മികവിനായി പ്രവർത്തിക്കാൻ  പാപ്പാ യുവജനങ്ങളോടു ആവശ്യപ്പെട്ടു.  സത്യം അന്വേഷിക്കുന്നില്ലെങ്കിൽ നമുക്ക് യഥാർത്ഥ ജീവിതം ജീവിക്കാൻ കഴിയില്ല അതിനാൽ ഭൂമിയിൽ കാലുകളുറപ്പിച്ച്, എന്നാൽ വിശാലമായ വീക്ഷണത്തോടെ ജീവിക്കാൻ അവരോടു നിർദ്ദേശിച്ചു. ക്രിസ്തുസ് വിവിത് എന്ന യുവാക്കൾക്കായുള്ള അപ്പോസ്തലിക പ്രബോധനം വായിക്കാനും പാപ്പാ അവരോടു ആവശ്യപ്പെട്ടു. ഒരു മെച്ചപ്പെട്ട സമൂഹവും ലോകവും കെട്ടിപ്പടുക്കാനായി പ്രവർത്തിക്കാൻ യുവജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.


Related Articles

പാപ്പാ ഫ്രാൻസിസിനെ സ്വീകരിക്കാൻ ഹങ്കറി ഒരുങ്ങുന്നു.

പാപ്പാ ഫ്രാൻസിസിനെ സ്വീകരിക്കാൻ ഹങ്കറി ഒരുങ്ങുന്നു.   വത്തിക്കാൻ : 52-Ɔമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് 2021 സെപ്തംബർ 5-മുതൽ 12-വരെ തിയതികളിൽ തലസ്ഥാന നഗരമായ ബുഡാപെസ്റ്റിൽ

വത്തിക്കാനിൽ “100 പുൽകൂട്” പ്രദർശനം ആരംഭിച്ചു

100 Presepi’ എന്ന പേരിൽ വത്തിക്കാനിൽ നടക്കുന്ന 100 പുൽകൂടുകളുടെ പ്രദർശനം. വത്തിക്കാനിൽ “100 പുൽകൂട്” പ്രദർശനം ആരംഭിച്ചു വത്തിക്കാൻ : ‘100 Presepi’ എന്ന പേരിൽ

ദൈവശാസ്ത്ര പണ്ഡിതൻ ഹാൻസ് കൂങ് അന്തരിച്ചു

ദൈവശാസ്ത്ര പണ്ഡിതൻ  ഹാൻസ് കൂങ് അന്തരിച്ചു വത്തിക്കാൻ : വിയോജിപ്പുകളിലും സഭയോടു ചേർന്നുനിന്ന ആധുനിക കാലത്തെ അഗ്രഗണ്യനായ ദൈവശാസ്ത്ര പണ്ഡിതൻ   ജർമ്മനിയിൽ ജീവിച്ച സ്വറ്റ്സർലണ്ടുകാരൻ 93-ാമത്തെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<