കെഎൽസിഎ കലൂർ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു
കെഎൽസിഎ കലൂർ മേഖല
കൺവെൻഷൻ
സംഘടിപ്പിച്ചു
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കെഎൽസിഎ കലൂർ മേഖല സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനും പുരസ്കാര വിതരണവും അതിരൂപത ഡയറക്ടർ ഫാ.മാർട്ടിൻ തൈപറമ്പിൽ ഉദ്ഘാടനം ചെയ്തു.
കലൂർ അന്റോണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ മേഖല പ്രസിഡൻ്റ് സാബു പടിയഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരങ്ങളായ ടിനി ടോം, സ്മിനു സിജോ എന്നിവർ മുഖ്യാതിഥികളായിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.അതിരൂപത ജനറൽ സെക്രട്ടറി റോയി പാളയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
സാഹിത്യ-സാംസ്ക്കാരിക സാമുദായിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ സാബു ജോർജ്, ലൂയിസ് തണ്ണിക്കോട്, ജെ.ജെ.കുറ്റിക്കാട്, അഡ്വ.സെറീന ജോർജ് ,ബാബു ആൻ്റണി, സിബി ജോയ് , മോളി ചാർളി , ജ്യോതി ജോഷി എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. കൗൺസിലറർമാരായ ജോർജ് നാനാട്ട്, ഷാജി പ്ലാശേരി എന്നിവർ ആശംസകൾ നേർന്നു. അതിരൂപത വനിതാ ഫോറം കൺവീനർ നൈസി ജെയിംസ്, മേഖല സെക്രട്ടറി
ടി.എ. ആൽബി, ജോ. സെക്രട്ടറിമാരായ ആൽബി വെണ്ണല , സുമ എൽദോ എന്നിവർ നേതൃത്വം നൽകി. ലോക്ക് ഡൗൺ കാലത്ത് ഓൺലൈനിലൂടെ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് പുരസ്കാരങ്ങളും സമ്മേളനത്തിൽ വിതരണം നടത്തി.