പാപ്പാ: സഭാസമൂഹത്തിൽ പകരം വയ്ക്കാനാവാത്ത സാന്നിധ്യമാണ് സന്യാസിനികൾ
പാപ്പാ:
സഭാസമൂഹത്തിൽ
പകരംവയ്ക്കാനാവാത്ത
സാന്നിധ്യമാണ്
സന്യാസിനികൾ
വത്തിക്കാന്‍ : വിശുദ്ധ ജോവാൻ ആന്റിഡാ ത്വോരെറ്റിന്റെ ഉപവി സഹോദരിമാർ എന്ന സന്യാസിനി സഭയുടെ പൊതു സമ്മേളനത്തിൽ പങ്കെടുത്തവർക്ക് പാപ്പാ നൽകിയ സന്ദേശം.
ഒക്ടോബർ പതിനൊന്നാം തിയതി വത്തിക്കാനിൽ വച്ച് ഈ സന്യാസിനി സഭയുടെ പൊതു സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അറുപതോളം സന്യാസിനികൾ പാപ്പായുമായി കുടി കാഴ്ച്ച നടത്തി.
വിശുദ്ധ ജോൺ ആന്റിഡാ ത്വോരെറ്റിന്റെ ഉപവി സഹോദരിമാർ എന്ന സന്യാസിനി സഭയുടെ ഇരുപത്തൊന്നാമത് പൊതുസമ്മേളനത്തിൽ വച്ച് പുതുതായി തിരഞ്ഞെക്കപ്പെട്ട സുപ്പീരിയർ ജനറലിന് നന്ദി പറഞ്ഞ പാപ്പാ പ്രശാന്തവും ഫലപ്രദവുമായ സേവനം നൽകാൻ സഭാ മേലദ്ധ്യക്ഷയ്ക്കും ആലോചനാസമിതിക്കും കഴിയട്ടെ എന്നാശംസിച്ചു. സ്ഥാനമൊഴിയുന്ന മേലധികാരികളെയും നന്ദിയോടെ അനസ്മരിച്ച സഭാംഗങ്ങളോടു താനും പങ്കു ചേരുന്നുവെന്നും അറിയിച്ചു.
സിനൊഡാലിറ്റിയെ കുറിച്ചുള്ള സിനഡ് നടക്കുന്ന ഈ സമയത്തിൽ സിനോഡാലിറ്റിയിൽ വളരാനുള്ള പ്രതിബദ്ധത സമർപ്പിത ജീവിതം നയിക്കുന്ന സന്യാസസഭകൾക്ക് ശക്തമായ ഉത്തേജനമാണെന്ന് ഉയർത്തി കാണിക്കാൻ താൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് സഭ എന്ന വലിയ സമൂഹത്തിൽ പകരം വയ്ക്കാനാവാത്ത സാന്നിധ്യമാണ് സന്യാസിനികൾ എന്ന് പാപ്പാ പങ്കുവച്ചു.
ഗലീലിയാ, സമരിയാ, യൂദേയാ എന്നീ പട്ടണങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ യേശുവിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീകളുടെ സാന്നിധ്യത്തെ അനുസ്മരിച്ച പാപ്പാ ദൗത്യം പങ്കുവയ്ക്കുകയും, സ്വന്തം സംഭാവന നൽകുകയും ചെയ്തത് പോലെയുള്ള സ്ത്രീ സാന്നിധ്യത്തിന്റെ ഒരു വിപൂലികരണമാണ് നിങ്ങളെന്നും പാപ്പാ അവരോടു പറഞ്ഞു
Related
Related Articles
ദൈവത്തിന്‍റെ സാധാരണത്വം…
ദൈവത്തിന്‍റെ സാധാരണത്വം…..ദൈവം സ്നേഹിക്കുന്ന സാധാരണത്വം……. ജനുവരി 11-Ɔο തിയതി തിങ്കളാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം : “ദൈവമായ ക്രിസ്തു ഭൂമിയിലെ തന്‍റെ ജീവിതത്തിന്‍റെ
ദൈവിക നന്മകളിലേയ്ക്കുള്ള തിരനോട്ടമാണു ജൂബിലി
ദൈവിക നന്മകളിലേയ്ക്കുള്ള തിരനോട്ടമാണു ജൂബിലി…… വത്തിക്കാൻ : റോമിലുള്ള ഫിലിപ്പിൻസ് സെമിനാരിയിലെ അന്തേവാസികളെ വത്തിക്കാനിൽ
രക്ഷകനായ ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ് സഭാദൗത്യം
രക്ഷകനായ ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ് സഭാദൗത്യം വത്തിക്കാൻ : മാർച്ച് 14, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം : “സ്വയം നല്കുവാൻ മാത്രം ദൈവം നമ്മെ