പോണേൽ സെന്റ് ഫ്രാൻസിസ് ദൈവാലയത്തിൽ ഇൻഫിനിറ്റി ’22 സംഘടിപ്പിച്ചു
പോണേൽ സെന്റ്
ഫ്രാൻസിസ്
ദൈവാലയത്തിൽ
ഇൻഫിനിറ്റി ’22
സംഘടിപ്പിച്ചു.
കൊച്ചി : പോണേൽ സെൻറ് ഫ്രാൻസിസ് ദേവാലയത്തിൽ ബിസിസി കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ ഇൻഫിനിറ്റി ’22 അവാർഡ് നൈറ്റ് ആഗസ്റ്റ് 21, ഞായർ വൈകിട്ട് 7ന് സംഘടിപ്പിച്ചു. അതിരൂപത വിദ്യാഭ്യാസ കമ്മീഷൻ ഡയറക്ടർ ഫാ. ഡഗ്ളസ് പിൻഹീറോ അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തു .വികാരി ഫാ. ജോർജ് കുറുപ്പത്ത് അധ്യക്ഷനായിരുന്നു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും മെറിറ്റ് അവാർഡുകളും വിതരണം ചെയ്തു. അതോടൊപ്പം വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ വിശുദ്ധ പ്രഖ്യാപനത്തിന്റെ 400 വാർഷികത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ സമ്മാനങ്ങളും അവാർഡ് നൈറ്റിൽ നൽകുകയുണ്ടായി.150 ൽ പരം പ്രതിഭകളെയാണ് ആദരിച്ചത്. ഒന്നരലക്ഷം രൂപ വില വരുന്ന സമ്മാനങ്ങൾ ഇവർക്കായി വിതരണം ചെയ്തു. ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ അതിരൂപത ബിസിസി ഡയറക്ടർ ബോർഡ് അംഗം ശ്രീ. ജോബി തോമസ്, സഹവികാരി ഫാ. നിബിൻ കുര്യാക്കോസ്, കൗൺസിലർ പയസ് ജോസഫ്, മദർ സുപീരിയര്‍ സിസ്റ്റർ ലീല, ലോറൻസ് പുളിക്കൽ, ഫ്രാൻസിസ് പുത്തൻ ചക്കാലക്കൽ, കുമാരി സ്നേഹ റോസ്, കുമാരി ആൻ തെരേസ എന്നിവർ പ്രസംഗിച്ചു. ഇടവയിലെ യുവജനങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. സ്നേഹവിരുന്നോടെയാണ് ഇൻഫിനിറ്റി ’22 അവസാനിച്ചത്.
Related Articles
മുസിരീസ് ജലോത്സവം : ഗോതുരുത്തും തുരുത്തിപ്പുറവും വിജയികൾ.
ഇരുട്ടുകുത്തികളുടെ ആവേശപ്പോരിൽ തുരുത്തിപ്പുറവും ഗോതുരുത്തും വിജയികളായി. ഗോതുരുത്തിനിത് ആദ്യ വിജയമാണ്. എ ഗ്രേയ്‌ഡിൻറെ ആദ്യ സെമിയിൽ ഗോതുരുത്തും താണിയനും തമ്മിൽ നടന്ന പോരാട്ടത്തിലെ വിജയികളെ ക്യാമറകണ്ണുകൾക്കുപോലും കണ്ടെത്താനായില്ല.
കുട്ടിയുടെ ജാതി- അച്ഛന്‍റെയോ അമ്മയുടേയോ ?
കുട്ടിയുടെ ജാതി- അച്ഛന്‍റെയോ അമ്മയുടേയോ ? എന്ത് ചോദ്യമാണിത് എന്നാവും ചിന്ത ! കുട്ടിയുടെ ജാതിക്കെന്താ ഇത്ര പ്രസക്തി. ഇന്ത്യയില്‍ ജാതിയുടെ അടിസ്ഥാനത്തിലാണ് തൊഴില്‍ സംവരണം.
സഭാവാര്‍ത്തകള്‍ – 28.07.24
സഭാവാര്‍ത്തകള്‍ – 28 .07.24 വത്തിക്കാൻ വാർത്തകൾ മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനത്തില്‍ പൂര്‍ണ്ണദണ്ഡവിമോചനസാധ്യതയൊരുക്കി കത്തോലിക്കാസഭ വത്തിക്കാന്‍ : ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ആചരിക്കപ്പെടുന്ന മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനത്തില്‍,