പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യം – കൂട്ടായ പ്രയത്നം ആശ്വാസമായി: KLCA

പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യം – കൂട്ടായ പ്രയത്നം ആശ്വാസമായി: KLCA
പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യം – കൂട്ടായ പ്രയത്നം ആശ്വാസമായി : KLCA
കൊച്ചി- പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ  സംസ്ഥാന സർക്കാർ ആഴ്ചകൾക്കു മുന്നേ തന്നെ ഒരുക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും മറ്റു അധികാര കേന്ദ്രങ്ങളിലെ നിലപാട് അനുകൂലമല്ലാത്തതിനാൽ കാലതാമസം ഉണ്ടായെങ്കിലും കൂട്ടായ പരിശ്രമത്തിന് ഇപ്പോൾ ആശ്വാസകരമായ സാഹചര്യം ഉണ്ടായി എന്ന് കെഎൽസിഎ സംസ്ഥാന സമിതി വിലയിരുത്തി. പ്രധാനമന്ത്രി, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അധികാരികൾക്ക് കെഎൽസിഎ ഈ വിഷയത്തിൽ കത്ത് നൽകിയിരുന്നു. കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയും ഇക്കാര്യത്തിൽ ഇടപെട്ടിരുന്നു.
പ്രവാസികളെ പ്രത്യേക വിമാനത്തിൽ എത്തിക്കുന്നതിന് കൺട്രോൾ റൂം തുറന്ന നടപടി സ്വാഗതാർഹമാണ്. തിരിച്ചെത്തുന്നവരെ കർശനമായ നിരീക്ഷണത്തിന് വിധേയമാക്കണം, നിരീക്ഷണ നടപടികളോട് സ്വമനസ്സാലെ തന്നെ പൂർണമായും സഹകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കെഎൽസിഎ ഭാരവാഹികൾ അഭ്യർത്ഥിച്ചു. സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ തോമസ്, ഗൾഫ് നാടുകളിലെ  കോർഡിനേറ്റർ അലക്സ് താളുപ്പാടത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കെഎൽസിഎ ഇടപെടലുകൾ നടത്തിയത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<