പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യം – കൂട്ടായ പ്രയത്നം ആശ്വാസമായി: KLCA

പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യം – കൂട്ടായ പ്രയത്നം ആശ്വാസമായി : KLCA

പ്രവാസികളെ പ്രത്യേക വിമാനത്തിൽ എത്തിക്കുന്നതിന് കൺട്രോൾ റൂം തുറന്ന നടപടി സ്വാഗതാർഹമാണ്. തിരിച്ചെത്തുന്നവരെ കർശനമായ നിരീക്ഷണത്തിന് വിധേയമാക്കണം, നിരീക്ഷണ നടപടികളോട് സ്വമനസ്സാലെ തന്നെ പൂർണമായും സഹകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കെഎൽസിഎ ഭാരവാഹികൾ അഭ്യർത്ഥിച്ചു. സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ തോമസ്, ഗൾഫ് നാടുകളിലെ കോർഡിനേറ്റർ അലക്സ് താളുപ്പാടത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കെഎൽസിഎ ഇടപെടലുകൾ നടത്തിയത്.