പ്രൊഫ .വാലൻറ്റൈൻ ഡിക്രൂസ് വിരമിച്ചു.

പ്രൊഫ .വാലൻറ്റൈൻ ഡിക്രൂസ് വിരമിച്ചു.

കളമശ്ശേരി : 31 വർഷം നീണ്ട സുദീർഘമായ സേവനത്തിനുശേഷം പ്രൊഫസർ.വാലൻറ്റൈൻ ഡിക്രൂസ് സെന്റ് പോൾസ് കോളജിൽ നിന്ന് വിരമിച്ചു.

 

കോളേജ് പ്രിൻസി പ്പാൾഇൻ ചാർജ്, വൈസ് പ്രിൻസിപ്പാൾ, ഗണിത വിഭാഗം വകുപ്പ് മേധാവി ,സ്കോളർഷിപ്പ് നോഡൽ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്കോടെ ഗണിതത്തിൽ ബിരുദം നേടി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും CUSAT ഇൽ നിന്ന് ഗണിതശാസ്ത്രത്തിൽ എം. ഫിലും ഉയർന്ന മാർക്കോടെ കരസ്ഥമാക്കി.

1988 ൽ ഗുജറാത്തിലുള്ള കേന്ദ്രീയ വിദ്യാലയത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചറായി അധ്യാപനം ആരംഭിച്ചു. 1989 ൽ കേന്ദ്രസർവീസിൽ പോസ്റ്റ് &ടെലെഗ്രാഫ് വകുപ്പിൽ നിയമന ഉത്തരവ് ലഭിച്ചെങ്കിലും അധ്യാപനത്തോടുള്ള ഉൽകടമായ ആഗ്രഹം നിമിത്തം സെന്റ് പോൾസ് കോളേജിൽ ജൂനിയർ ലെക്ചർ എന്ന പോസ്റ്റ് സ്വീകരിക്കുകയാണ് ചെയ്തത്..

അധ്യാപനത്തിൽ പുലർത്തിയ മികവ് വാലൻറ്റൈൻനെ വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകയാക്കി.കഴിഞ്ഞ 12 വർഷങ്ങൾ ഡിഗ്രി, പി.ജി വിദ്യാർഥികളുടെ അഡ്മിഷനു മായി ബന്ധപ്പെട്ട പ്രവർത്തികൾക് നേതൃത്വം നൽകി. സ്കോളർഷിപ്പ് നോഡൽ ഓഫീസർ എന്ന നിലയിൽ അർഹരായ മുഴുവൻ വിദ്യാർഥികൾക്കും സംസ്ഥാന കേന്ദ്ര ഗവൺമെന്റ് സ്കോളർഷിപ്പ് ലഭ്യമാക്കുന്നതിന് സഹായം ലഭ്യമാക്കി. 2015 മുതൽ ഗണിത വിഭാഗം മേധാവിയായി ചുമതല എടുത്തതിന് ശേഷം ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.2018 ൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ആയും 2020 ൽ കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ആയും ചുമതല ഏറ്റു .കോവിഡ് ഉയർത്തിയ പ്രതിസന്ധിയിൽ വിദ്യാർത്ഥികളുടെ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ നിർവിഘനം തുടരുന്നതിന് നേതൃത്വം നൽകി. ഈ കാലയളവിൽ തൊഴിലധിഷ്ഠിത കോഴ്സ് ആയ രണ്ട് ബി-വോക് പ്രോഗ്രാമുകളും ഒരു ന്യൂ ജൻഡിഗ്രി പ്രോഗ്രാമും ആരംഭിച്ചു. കോളേജിൽ വനവത്കരണത്തിന് ഭാഗമായി മിയോവാക്കി ഫോറസ്റ്റ് സ്ഥാപിച്ചതും കോവിഡും കടലാക്രമണവും രൂക്ഷമായി ബാധിച്ച ചെല്ലാനം നിവാസികൾക്ക് സഹായം എത്തിച്ചു നൽകിയതും പ്രൊഫ. വാലൻറ്റൈൻ ന്റെ നേതൃത്വത്തിലായിരുന്നു…

ഭർത്താവ് : വാൾട്ടർ ജോൺ മെയിൻ
റിട്ടയേഡ് അസിസ്റ്റന്റ് ഡയറക്ടർ (MPEDA.)

മക്കൾ :മെറിൻ മേരി മെയിൻ (സോഫ്റ്റ്‌വെയർ എൻജിനീയർ)

                റിയ മെയിൻ (ടീച്ചർ)

മരുമക്കൾ : അലിസ്റ്റർ ഡിക്രൂസ് (സോഫ്റ്റ്‌വെയർ എൻജിനീയർ)

                     ക്ലിന്റൻ ഫെർണാണ്ടസ്..(സോഫ്റ്റ്‌വെയർ എൻജിനീയർ)


Related Articles

പിഴത്തുക കുറച്ചേക്കും, എന്നാലും മദ്യപകർക്ക് രക്ഷയില്ല

തിരുവനന്തപുരം:മോട്ടോർവാഹനനിയമ ഭേദഗതിയിൽ  കേന്ദ്രസർക്കാരിൽ നിന്നും വ്യക്തത വരുന്നതുവരെ ഉയർന്ന പിഴത്തുക ഈടാക്കില്ലെന്ന്  ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു .ഹെൽമറ്റ്, സീറ്റ്ബെൽറ്റ്, പെർമിറ്റ് ലംഘനം എന്നിങ്ങനെയുള്ള

മോൺസിഞ്ഞോർ ജോസഫ് തണ്ണിക്കോട്ട് നിര്യാതനായി

കൊച്ചി: വരാപ്പുഴ അതിരൂപത വൈദികനായിരുന്ന മോൺസിഞ്ഞോർ ജോസഫ് തണ്ണിക്കോട്ട് (77വയസ്സ്) നിര്യാതനായി. 1943 ജൂലൈ 22 ന് തണ്ണിക്കോട്ട് പൈലി- ബ്രിജീത്ത ദമ്പതികളുടെ മകനായി നീറിക്കോട് ആയിരുന്നു

സുരക്ഷ കിറ്റുകൾ കൈമാറി – വരാപ്പുഴ അതിരൂപത ഇ എസ് എസ് എസ്. 

കൊച്ചി :  കോവിഡ് 19   പ്രതിരോധപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി വരാപ്പുഴ അതിരൂപത സാമൂഹ്യ ക്ഷേമ വിഭാഗം എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി(ESSS) നൽകിയ ആരോഗ്യ പ്രവർത്തകർക്കായുള്ള സുരക്ഷ കിറ്റുകൾ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<