ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യം തൃപ്തികരം….

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യം തൃപ്തികരം….

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യം തൃപ്തികരം…

 

വത്തിക്കാന്‍  : ഫ്രാൻസിസ് പാപ്പയുടെ  ശസ്ത്രക്രിയ  വിജയകരമായി പൂർത്തിയായി

 

ജൂലൈ അഞ്ചാം തീയതി രാവിലെ ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പരിശുദ്ധ പിതാവ്  ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും ശസ്ത്രക്രിയയോട് നല്ലവണ്ണം പ്രതികരിച്ചുവെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ്സ് ഓഫീസ് മേധാവി മത്തയ്യാ  ബ്രൂണി അറിയിച്ചു.

വൻകുടലിൽ ഉള്ള വീക്കങ്ങളും ഞെരുക്കങ്ങളും നീക്കാൻ ഉള്ള ഒരു ശാസ്ത്രക്രിയക്കായി ഫ്രാൻസിസ് പാപ്പായെ  ഞായറാഴ്ച ഉച്ചകഴിഞ്ഞ് റോമിലെ ജെമലി പോളിക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ തീരുമാനിച്ച്   വച്ചിരുന്ന ഒരു ശസ്ത്രക്രിയ ആയിരുന്നു ഇതെന്നു പാപ്പയുടെ ആശുപത്രി പ്രവേശനത്തെകുറിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമവിഭാഗം ടെലഗ്രാമിലൂടെ അറിയിച്ച സന്ദേശത്തിൽ പറയുന്നു. ജെമലിയുടെ മെഡിക്കൽ ആൻഡ് സർജിക്കൽ സയൻസ് വിഭാഗത്തിലെ ദഹന ശസ്ത്രക്രിയ കോംപ്ലക്സ് ഓപ്പറേഷൻ യൂണിറ്റിന്റെ പ്രൊഫസറുമായ സർ. ജോ ആൽഫറിയ ആയിരുന്നു പാപ്പയുടെ ശസ്ത്രക്രിയ നിർവഹിച്ചത്. ശസ്ത്രക്രിയയിൽ ഇടതുവശത്തെ വൻകുടലിന്റെ ഒരുഭാഗം മുറിച്ച് മാറ്റിയതായി (ഹെമികോളോക്ടമി) വെളിപ്പെടുത്തിയ ബ്രൂണി, വിദഗ്ദ്ധരായ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ഏഴു ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞശേഷം മറ്റു സങ്കീർണ്ണമായ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ പാപ്പയ്ക്ക് ആശുപത്രിവിടാമെന്നും അദ്ദേഹം വിശദമാക്കി.

 

 

 

 

 

 

 

 

 


Related Articles

കുരിശും കുരുത്തോലയും വെവ്വേറെയല്ല…….

കുരിശും കുരുത്തോലയും വെവ്വേറെയല്ല വത്തിക്കാൻ : മാർച്ച് 28, ഓശാന ഞായർ ദിനത്തിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം : “എല്ലാ വേദനയിലും എല്ലാം സംഭീതിയിലും

മ്യാന്മാറിന്‍റെ സമാധാനത്തിനു പാപ്പായുടെ പ്രാർത്ഥന

മ്യാന്മാറിന്‍റെ സമാധാനത്തിനു പാപ്പായുടെ പ്രാർത്ഥന വത്തിക്കാൻ : മെയ് 2 ഞായറാഴ്ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :  “മ്യാന്മാറിലെ ഓരോ നേതാവിന്‍റേയും ഹൃദയത്തോടു സംസാരിക്കാൻ നമ്മുടെ സ്വർഗ്ഗിയ

ഭൂമുഖത്ത് വംശനാശം ഭവിക്കുന്ന ജന്തുക്കളും സസ്യങ്ങളും

ഭൂമുഖത്ത് വംശനാശം ഭവിക്കുന്ന ജന്തുക്കളും സസ്യങ്ങളും വത്തിക്കാൻ : അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ വാരത്തിൽ – മെയ് 22, ശനിയാഴ്ച പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<